Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ എയർ വിമാന...

ഒമാൻ എയർ വിമാന സർവീസുകൾ നിരവധി റദ്ദാക്കി

text_fields
bookmark_border
ഒമാൻ എയർ വിമാന സർവീസുകൾ നിരവധി റദ്ദാക്കി
cancel

മസ്കത്ത്: മേഖലയിൽ വ്യോമമേഖലകൾ അടച്ചതിനെ തുടർന്ന് ചൊവ്വാഴ്ച നിരവധി ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കിയതായി ഒമാൻ എയർ അറിയിച്ചു. മസ്കത്തിൽനിന്ന് അമ്മാൻ, ദുബൈ, മനാമ, ദോഹ, ദമ്മാം, കുവൈത്ത് സിറ്റി, കോപൻഹേഗൻ, ബാഗ്ദാദ് എന്നിവിടങ്ങളിലേക്കും അവിടെ നിന്ന് തിരിച്ച് മസ്കത്തിലേക്കുമുള്ള എല്ലാ സർവീസുകളും ഉൾപ്പെടുന്നു.

മറ്റ് സർവീസുകൾ നിശ്ചിത സമയക്രമപ്രകാരം പ്രവർത്തിക്കുന്നുണ്ടെങ്കിലും ചില സർവിസുകൾ വൈകാൻ സാധ്യതയുണ്ടെന്ന് വിമാന കമ്പനി അധികൃതർ വ്യക്തമാക്കി.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവുമാണ് ഏറ്റവും പ്രധാനമെന്ന് ഒമാൻ എയർ വ്യക്തമാക്കി. ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് സാഹചര്യം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഔദ്യോഗിക വെബ്സൈറ്റിലൂടെയും മറ്റ് ആശയവിനിമയ മാർഗങ്ങളിലൂടെയും വിവരങ്ങൾ യഥാസമയം നൽകുമെന്നും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman aircancels
News Summary - Oman Air cancels several flights
Next Story