ഒമാൻ അഗ്രോഫുഡ് പ്രദർശനം ഇന്ന് സമാപിക്കും
text_fieldsഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ
നടക്കുന്ന കാർഷിക- ഭക്ഷ്യ പ്രദർശനത്തിൽനിന്ന്
മസ്കത്ത്: കാർഷിക, മത്സ്യ, ജല വിഭവ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഏഴാമത് ഒമാൻ അഗ്രോഫുഡ് പ്രദർശനം ബുധനാഴ്ച സമാപിക്കും. മൂന്നു ദിവസങ്ങളിലായി ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന പ്രദർശനം, വ്യാപാര പങ്കാളിത്തങ്ങൾ വളർത്തുന്നതിനും പ്രാദേശിക-ആഗോള നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്രധാന വേദിയാകുന്നു.
കാർഷികം, മത്സ്യബന്ധനം, ഭക്ഷ്യോൽപാദനം എന്നിവയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സാങ്കേതികവിദ്യകളും നവീന ആശയങ്ങളും ആധുനിക ഉപകരണങ്ങളും പ്രദർശനത്തിൽ അവതരിപ്പിക്കുന്നു. ഈ വർഷത്തെ പതിപ്പിൽ അൽജീരിയയും പങ്കെടുക്കുന്നു. അഗ്രോഫുഡ്, മത്സ്യ മേഖലകളിലെ 20ലധികം അൽജീരിയൻ കമ്പനികളും ഒമാൻ ഉൾപ്പെടെ 20ലധികം രാജ്യങ്ങളും പ്രദർശനത്തിൽ പങ്കെടുക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

