ഒമാൻ കൃഷിക്കൂട്ടത്തിന്റെ ഹാർവെസ്റ്റ് ഫെസ്റ്റ് മാർച്ച് 27ന്
text_fieldsഒമാൻ കൃഷിക്കൂട്ടം വാർത്താസമ്മേളനത്തിൽനിന്ന്
മസ്കത്ത്: ഒമാൻ കൃഷിക്കൂട്ടം ഒരുക്കുന്ന ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ് ഹാർവെസ്റ്റ് ഫെസ്റ്റ് മാർച്ച് 27ന് വൈകുന്നേരം മജാൻ ഹൈറ്റ്സിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഹാർവെസ്റ്റ് ഫെസ്റ്റ് പോസ്റ്റർ പ്രകാശനം ഞായറാഴ്ച അൽ ഖുവൈർ മലബാർ ഡേയ്സ് റസ്റ്റാറന്റിൽ നടന്നു.
ഹാർവെസ്റ്റ് ഫെസ്റ്റിൽ സിനിമ-സീരിയൽ നടൻ വിനോദ് കോവൂർ മുഖ്യാതിഥിയായിരിക്കും. കൂടാതെ, നാട്ടിൽ മികച്ച രീതിയിൽ കൃഷി ചെയ്ത് മാതൃകയായ ബിൻസി ജെയിംസിന് ‘പ്രകൃതി മിത്ര പുരസ്കാരം നൽകി ആദരിക്കുമെന്നും സംഘാടകർ അറിയിച്ചു. പുരസ്കാരവും പ്രശസ്തി പത്രവും, 25,000 ഇന്ത്യൻ രൂപയും അടങ്ങുന്നതാണ് പ്രകൃതി മിത്ര പുരസ്കാരം.
അതോടൊപ്പം, ഒമാൻ കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ ഏറ്റവും മികച്ച കർഷകനെ/കർഷകയെ കണ്ടെത്തി അവർക്ക് ഒമാൻ കർഷകശ്രീ പുരസ്കാരം നൽകി ആദരിക്കും. അവാർഡിനോടൊപ്പം ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ് സ്പോൺസർ ചെയ്യുന്ന അല ലക്ഷം ഇന്ത്യൻ രൂപയുടെ പാരിതോഷികവും നൽകും. ചടങ്ങിൽ മുതിർന്ന കർഷകർക്ക് ആദരം എന്ന പേരിൽ ഒമാൻ കൃഷിക്കൂട്ടത്തിലെ തെരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗങ്ങളായ കർഷകരെ ആദരിക്കുമെന്നും സംഘാടകർ അറിയിച്ചു.
പുരസ്കാര വിതരണ ചടങ്ങിന് ശേഷം പ്രശസ്ത ഗായകരായ രേഷ്മ രാഘവേന്ദ്രനും വിഷ്ണു വർധനും അവതരിപ്പിക്കുന്ന സംഗീത നിശ അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ ഷൈജു വെത്തോട്ടിൽ, അജീഷ് വാസു, രശ്മി സന്ദീപ്, അൻവർ സി.എ, വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

