Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ കൃഷിക്കൂട്ടം...

ഒമാൻ കൃഷിക്കൂട്ടം ഹാർവെസ്റ്റ് ഫെസ്റ്റ് '26 മേയ് എട്ടിന്

text_fields
bookmark_border
ഒമാൻ കൃഷിക്കൂട്ടം ഹാർവെസ്റ്റ് ഫെസ്റ്റ് 26 മേയ് എട്ടിന്
cancel

മസ്കത്ത്: ഒമാൻ കൃഷിക്കൂട്ടം ഒരുക്കുന്ന ഷാഹി ഫുഡ്‌സ് ആൻഡ് സ്പൈസസ് ഹാർവെസ്റ്റ് ഫെസ്റ്റ് '26 മേയ് എട്ടിന് വാദി കബീർ മജാൻ ഹൈറ്റ്സിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സിനിമ-സീരിയൽ നടൻ വിനോദ് കോവൂർ ചടങ്ങിൽ മുഖ്യാതിഥിയാവും. നാട്ടിൽ മികച്ച രീതിയിൽ കൃഷി ചെയ്ത് മാതൃകയായ ബിൻസി ജെയിംസിന് ‘പ്രകൃതി മിത്ര പുരസ്കാരം’ നൽകി ആദരിക്കും. ഫലകവും പ്രശസ്തി പത്രവും, 25,000 ഇന്ത്യൻ രൂപയും അടങ്ങുന്നതാണ് പ്രകൃതി മിത്ര പുരസ്കാരം.

അതോടൊപ്പം, ഒമാൻ കൃഷിക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ ഏറ്റവും മികച്ച കർഷകനെ/കർഷകയെ കണ്ടെത്തി അവർക്ക് ഒമാൻ കർഷകശ്രീ പുരസ്കാരം നൽകി ആദരിക്കും. ഇതിനോടൊപ്പം ഷാഹി ഫുഡ്‌സ് ആൻഡ് സ്പൈസസ് സ്പോൺസർ ചെയ്യുന്ന അര ലക്ഷം ഇന്ത്യൻ രൂപയുടെ പാരിതോഷികവും നൽകും. ഒമാൻ കൃഷിക്കൂട്ടത്തിലെ തെരഞ്ഞെടുത്ത മുതിർന്ന അംഗങ്ങളായ കർഷകരെ ആദരിക്കും. പുരസ്കാര വിതരണ ചടങ്ങിന് ശേഷം പ്രശസ്ത ഗായകരായ രേഷ്മ രാഘവേന്ദ്രനും അനന്തപന്മനാഭനും നയിക്കുന്ന സംഗീത നിശ അരങ്ങേറും. പ്രവേശനം സൗജന്യമാണെന്ന് സംഘാടകർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsHarvest FestivalOmanLatest News
News Summary - Oman Agricultural Society Harvest Fest '26 on May 8
Next Story