Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ-ഗവൺമെന്റ് വികസന സൂചികയിൽ ഒമാന് മുന്നേറ്റം; ആഗോള റാങ്കിങ്ങിൽ 33-ാം സ്ഥാനം

text_fields
bookmark_border
ഇ-ഗവൺമെന്റ് വികസന സൂചികയിൽ ഒമാന് മുന്നേറ്റം; ആഗോള റാങ്കിങ്ങിൽ 33-ാം സ്ഥാനം
cancel

മസ്കത്ത്: ഐക്യരാഷ്ട്രസഭയുടെ 2026ലെ ഇ-ഗവൺമെന്റ് സർവേയിൽ ഒമാന് ആഗോളതലത്തിൽ 33-ാം സ്ഥാനം. 2024ലെ റാങ്കിങ്ങിനെ അപേക്ഷിച്ച് എട്ട് സ്ഥാനങ്ങളുടെ മുന്നേറ്റമാണ് രാജ്യം നേടിയത്.

ഡിജിറ്റൽ ഭരണസംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലും സാങ്കേതികവിദ്യയുടെ സഹായത്തോടെ സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിലും ഒമാൻ കൈവരിച്ച പുരോഗതിയാണ് ഈ നേട്ടത്തിലൂടെ പ്രതിഫലിക്കുന്നത്.

രാജ്യത്തെ ഡിജിറ്റൽ പരിവർത്തന പ്രവർത്തനങ്ങൾ വേഗത്തിലായതും ഡിജിറ്റൽ സംവിധാനങ്ങളുടെ സജ്ജീകരണത്തിലും കാര്യക്ഷമതയിലും ഉണ്ടായ വളർച്ചയും നേട്ടത്തിന് കരുത്തായി. ദേശീയ ഡിജിറ്റൽ ആവാസവ്യവസ്ഥയുടെ വികസനത്തിലും സർക്കാർ സേവനങ്ങളുടെ ആധുനികവത്കരണത്തിലും ഒമാൻ നടത്തുന്ന ശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് ഈ മുന്നേറ്റം വിലയിരുത്തപ്പെടുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Oman advances in E-Government Development Index; ranks 33rd globally
Next Story