Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഖരീഫ് ദോഫാർ...

ഖരീഫ് ദോഫാർ പ്രചാരണവുമായി ഒമാൻ അക്രോസ് ഏജസ് മ്യൂസിയം

text_fields
bookmark_border
ഖരീഫ് ദോഫാർ പ്രചാരണവുമായി ഒമാൻ അക്രോസ് ഏജസ് മ്യൂസിയം
cancel

മസ്കത്ത്: ഖരീഫ് ദോഫാർ സീസണിനോടനുബന്ധിച്ച് സന്ദർശകരെ ആകർഷിക്കുന്നതിനായി ‘ഒമാൻ അക്രോസ് ഏജസ് മ്യൂസിയം’ പ്രത്യേക പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു. മ്യൂസിയം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ദോഫാർ ഗവർണറേറ്റിലേക്ക് യാത്ര ചെയ്യുന്ന വിനോദസഞ്ചാരികളെ മ്യൂസിയത്തിലേക്ക് ആകർഷിക്കുന്നതിനുമായാണ് ഈ പ്രചാരണ പദ്ധതി.

ഒമാൻ സുൽത്താനേറ്റിന്റെ വിവിധ കാലഘട്ടങ്ങളിലെ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകം അടുത്തറിയാനുള്ള മികച്ച അവസരമാണ് മ്യൂസിയം സന്ദർശകർക്ക് ഒരുക്കുന്നത്. സുൽത്താനേറ്റിന്റെ സാംസ്കാരിക ടൂറിസം ഭൂപടത്തിൽ മ്യൂസിയത്തിന്റെ സാന്നിധ്യം ശക്തമാക്കുന്ന രീതിയിലാണ് ഈ കാമ്പയിൻ രൂപകൽപനയെന്ന് ഒമാൻ അക്രോസ് ഏജസ് മ്യൂസിയം ഡയറക്ടർ ജനറൽ എൻജിനീയർ അൽ യഖ്ദാൻ അബ്ദുല്ല അൽ ഹാർത്തി പറഞ്ഞു.

മ്യൂസിയത്തിലെ അപൂർവ ശേഖരങ്ങൾ, പുരാവസ്തുക്കൾ, ഇന്ററാക്ടീവ് ഹാളുകൾ എന്നിവയിലൂടെ ഒമാന്റെ നാഗരിക പൈതൃകം പ്രദർശിപ്പിക്കുന്നതിൽ മ്യൂസിയത്തിനുള്ള പങ്ക് കാമ്പയിനിലൂടെ വിളംബരം ചെയ്യും. വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും വിപുലമായ മാർക്കറ്റിങ് പരിപാടികളാണ് ഇതിനായി ആസൂത്രണം ചെയ്തിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:campaigndhofarKharifOman
News Summary - Oman Across Ages Museum launches Kharif Dhofar campaign
Next Story