Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ എക്രോസ് ഏജസ്...

ഒമാൻ എക്രോസ് ഏജസ് മ്യൂസിയം സന്ദർശിച്ചത്​ 80,000ത്തിലധികം ആളുകൾ

text_fields
bookmark_border

മസ്കത്ത്​: രാജ്യത്ത് ഈ വർഷം പുതുതായി തുറന്ന ഒമാൻ എക്രോസ് ഏജസ് മ്യൂസിയം സന്ദർശകരുടെ മനം കവരുന്നു. ഇതിനകം 80,000ത്തിലധികം ആളുകൾ ഒമാന്‍റെ ചരിത്ര ശേഷിപ്പുകളും പൈതൃകങ്ങളും തേടി ഇവിടെ എത്തിയതായി കണക്കുകൾ പറയുന്നു. 12,150 ഒമാനി ഇതര സന്ദർശകരും 67,350 സ്വദേശി പൗരന്മാരുമാണ് ​ഇതിനകം എത്തിയത്​. വൈവിധ്യമാർന്ന ആളുകളെ ആകർഷിക്കാനുള്ള മ്യൂസിയത്തിന്റെ കഴിവാണ്​ ഇത്രയും ആളുകളെ കുറഞ്ഞ സമയത്തിനുള്ളിൽ എത്തിച്ചതെന്ന്​ അധികൃതർ പറഞ്ഞു. ഒമാന്‍റെ വിവിധ കാലഘട്ടങ്ങളുടെ ചരിത്രത്തിലേക്ക്​ വാതിൽ തുറക്കുന്ന മ്യൂസിയ​ ദാഖിലിയ ഗവർണറേറ്റിലെ മന വിലായത്തിലാണുള്ളത്​. മാർച്ച്​ 13ന്​ സുൽത്താൻ ഹൈതം ബിൻ താരിഖാണ്​ നാടിന്​ സമർപ്പിച്ചത്​.

സുൽത്താനേറ്റിന്‍റെ വിവിധ ഘട്ടങ്ങളിലെ ചരിത്രം, സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യം എന്നിവ പകർന്നുനൽകുന്ന മേഖലയിലെതന്നെ ഏറ്റവും വലിയ മ്യൂസിയമാണിത്​​​. ഗാലറികൾ, ലൈബ്രറി, ഓഡിറ്റോറിയം, കഫേകൾ, സാമൂഹിക, ഗവേഷണ ഇടങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്​​. സ്ഥിരമായി പ്രദർശനം നടത്താനായി 9,000 ചതുരശ്ര മീറ്റർ സ്ഥലമാണ് നീക്കിവെച്ചിട്ടുള്ളത്. ചരിത്രാതീത കാലത്തെ ആദ്യ കുടിയേറ്റക്കാരിൽ തുടങ്ങി ആധുനിക ഒമാന്‍റെ വിശേഷങ്ങളിലൂടെ കടന്നുപോകുന്ന കാഴ്ചകളാണ്​ സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്​. വിവിധ കാലഘട്ടങ്ങളിലെ രാജവംശങ്ങൾ, നാഗരികതകൾ, ഒമാന്‍റെ മുന്നേറ്റങ്ങളും നേട്ടങ്ങളും എന്നിവ ഇവിടെനിന്ന് മനസ്സിലാക്കാനാകും.

പരേതനായ സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ കീഴിൽ രാജ്യത്തിന്റെ ശ്രദ്ധേയമായ സാമ്പത്തിക, സാങ്കേതിക, രാഷ്ട്രീയ, സാമൂഹിക നവീകരണം പ്രവർത്തനങ്ങളുടെ നീണ്ട ചരിത്രമാണ് ‘നവോത്ഥാന ഗാലറി’യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. വിവിധ സന്ദർശകർക്ക് ആസ്വാദ്യകരവും വിദ്യാഭ്യാസപരവുമായ മ്യൂസിയം അനുഭവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള സംവേദനാത്മക ഓഡിയോ-വിഷ്വൽ വിവരണവും ഉണ്ടാകും. അന്തരിച്ച മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്‍റെ രാജകീയ ഉത്തരവിനെ തുടർന്ന്​ 2015 ജൂലൈ 14നാണ്​ പദ്ധതിക്ക് തറക്കല്ലിടുന്നത്​.

ശനി മുതൽ വ്യാഴം വരെ ദിവസങ്ങളിൽ രാവിലെ ഒമ്പതു​​ മുതൽ വൈകീട്ട് അഞ്ചുവരെയുള്ള സമയങ്ങളിൽ ഇവിടെ എത്താം. പ്രധാന ഗേറ്റ്, വിജ്ഞാന കേന്ദ്രം തുടങ്ങിയവ രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു​ വരെ തുറക്കും. അടക്കുന്നതിന്​ അരമണിക്കൂർ മുമ്പുവരെ പ്രവേശനം അനുവദിക്കും.സ്വദേശികൾക്കും ജി.സി.സി പൗരന്മാർക്കും ഒരു റിയാലും ​പ്രവാസികൾക്ക്​ രണ്ടു​ റിയാലുമായിരിക്കും പ്രവേശന ഫീസ്​. വിനോദസഞ്ചാരികൾ അഞ്ചു​ റിയാൽ നൽകണം.

60 വയസ്സും അതിൽ കൂടുതലുമുള്ള മുതിർന്ന വ്യക്തികൾ, ആറ്​ വയസ്സിന് താഴെയുള്ള കുട്ടികൾ, 25 വയസ്സും അതിൽ താഴെയുമുള്ള വിദ്യാർഥികൾ (സാധുവായ വിദ്യാർഥി ഐഡിയോടെ) ഉൾപ്പെടെ ചില ഗ്രൂപ്പുകൾക്ക് സൗജന്യ പ്രവേശനം അനുവദിക്കും. ഇ-പേമെന്റ് രീതികളാണ്​ മ്യൂസിയത്തിൽ ഒരുക്കിയത്​. ടിക്കറ്റുകൾ വാങ്ങുമ്പോഴോ പരിസരത്ത് മറ്റേതെങ്കിലും ഇടപാടുകൾ നടത്തുമ്പോഴോ ഇലക്ട്രോണിക് പേമെന്റിനുള്ള സൗകര്യങ്ങളുണ്ടെന്ന്​ ഉറപ്പുവരുത്തണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanOman Across Ages Museum
News Summary - Oman Across Ages Museum
Next Story