Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ വാഹനാപകടം:...

ഒമാനിൽ വാഹനാപകടം: കണ്ണൂർ  സ്വദേശി മരിച്ചു 

text_fields
bookmark_border
ഒമാനിൽ വാഹനാപകടം: കണ്ണൂർ  സ്വദേശി മരിച്ചു 
cancel

മ​സ്​​ക​ത്ത്​: അ​ൽ കാ​മി​ലി​ൽ കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു​മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി മ​രി​ച്ചു. മ​ട്ട​ന്നൂ​ർ കീ​ച്ചേ​രി കോ​ളാ​രി പാ​ല​ക്ക​ൽ വീ​ട്ടി​ൽ നാ​സ​ർ (40) ആ​ണ്​ മ​രി​ച്ച​ത്.  ചൊ​വ്വാ​ഴ്​​ച ഉ​ച്ച​ക്ക്​ ര​ണ്ടി​നാ​യി​രു​ന്നു അ​പ​ക​ടം. ലാ​ക്​​നോ​ർ ക​മ്പ​നി​യി​ലെ സെ​യി​ൽ​സ്​​മാ​നാ​യി​രു​ന്ന​ു നാ​സ​ർ. ജോ​ലി​ക​ഴി​ഞ്ഞ്​ സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ മം​ഗ​ലാ​പു​രം സ്വ​ദേ​ശി ഹ​മീ​ദു​മൊ​ത്ത് അ​ൽ വാ​ഫി​യി​ലെ ഒാ​ഫി​സി​ലേ​ക്ക്​ മ​ട​ങ്ങ​വേ​യാ​യി​രു​ന്നു അ​പ​ക​ടം. ഉ​റ​ങ്ങി​പ്പോ​യ​താ​ണ്​ അ​പ​ക​ട​കാ​ര​ണ​മെ​ന്നു​ ക​രു​തു​ന്നു. റോ​ഡി​ലേ​ക്ക്​ തെ​റി​ച്ചു​വീ​ണ നാ​സ​ർ സം​ഭ​വ​സ്​​ഥ​ല​ത്തു​ത​ന്നെ മ​രി​ച്ച​താ​യാ​ണ്​ അ​റി​യു​ന്ന​ത്. ര​ണ്ടു​​വ​ർ​ഷം മു​മ്പാ​ണ്​ നാ​സ​ർ ഒ​മാ​നി​ലെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ബു​ഹ​സ​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി. കൈ​ക്ക്​ പ​രി​ക്കേ​റ്റ ഹ​മീ​ദി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ബ്രാ​ഹീ​മി​​​െൻറ​യും സൈ​ന​ബ​യു​ടെ​യും മ​ക​നാ​ണ്​ നാ​സ​ർ. ഭാ​ര്യ: ഹ​ഫ്​​സ​ത്ത്. ര​ണ്ടു​ മ​ക്ക​ളു​ണ്ട്. 

Show Full Article
TAGS:oman accident kannur Native Death oman news malayalam news 
News Summary - Oman Accident Kannur Native Death-Oman News
Next Story