ഒമാൻ എ ഡിവിഷൻ ക്രിക്കറ്റ്: അൽ ജെദിദി സ്റ്റാർസിന് വിജയം
text_fieldsമുഹമ്മദ് അലി
മസ്കത്ത്: ഒമാൻ എ ഡിവിഷൻ ക്രിക്കറ്റ് ലീഗിൽ മലയാളി താരം മുഹമ്മദ് അലി (ലാലാ) യുടെ ഒാൾറൗണ്ട് മികവിൽ അൽ ജെദിദി സ്റ്റാർസിന് വിജയം. നാല് വിക്കറ്റിനാണ് സാർക്കോ ക്രിക്കറ്റ് ടീമിനെ തോൽപിച്ചത്. അമിറാത് ടർഫ് രണ്ടിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സാർക്കോ ക്രിക്കറ്റ് ടീം 48.3 ഓവറിൽ 213 റൺസിന് പുറത്തായി. ബാറ്റർമാരായ രംഗജീവ പെരേര (45), സാഹിദ് ഹഫീസ് (41), മുറാദ് ഖാൻ (37) എന്നിവരുടെ മികവിലാണ് പൊരുതാവുന്ന സ്കോർ ഉയർത്തിയത്.
മൂന്ന് വിക്കറ്റു വീഴ്ത്തിയ പരമേശ്വരൻ ശങ്കർ, രണ്ടു വീതം വിക്കറ്റു വീഴ്ത്തി മുഹമ്മദ് അലി (ലാലാ), ജിജോ ജാക്സണും അൽ ജദീദി സ്റ്റാർസിനു വേണ്ടി മികച്ച ബൗളിങ് കാഴ്ചവെച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അൽ ജദീദി സ്റ്റാർസ് നിഷാന്ത് മേത്തൽവീടിെൻറ ബാറ്റിങ് മികവിൽ(52) മുന്നോട്ട് പോകുന്നതിനിടെ തുടരെ വിക്കറ്റുകൾ വീണത് പ്രതിസന്ധിയിലാക്കി.
തുടർന്ന് വന്ന തലശേരി താരം മുഹമ്മദ് അലിയും (ലാലാ) സത്യരാജും പടുത്തുയർത്തിയ 112 റൺസിെൻറ കൂട്ടുകെട്ടാണ് വിജയത്തിലേക്ക് നയിച്ചത്. പുറത്താകാതെ 76 റൺസ് നേടിയ ലാലയാണ് കളിയിലെ താരം. സത്യരാജ് 46 റൺസും നേടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

