Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ 51 പേർക്ക്​...

ഒമാനിൽ 51 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
ഒമാനിൽ 51 പേർക്ക്​ കൂടി കോവിഡ്​
cancel

മസ്​കത്ത്​: ഒമാനിൽ തിങ്കളാഴ്​ച 51 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബ ാധിതർ 2049 ആയി. 31 പേർ കൂടി പുതുതായി രോഗമുക്​തരായിട്ടുണ്ട്​. ഇതോടെ മൊത്തം രോഗ മുക്​തർ 364 ആയിട്ടുണ്ട്​. മലയാളിയടക്കം പത്തുപേർ മരണപ്പെടുകയും ചെയ്​തു. തിങ്കളാഴ്​ച രോഗം സ്​ഥിരീകരിച്ചവരിൽ 14 പേർ മാത്രമാണ്​ വിദേശികൾ. ബാക്കി 37 പേരും സ്വദേശികളാണ്​.

പുതിയ രോഗികളിൽ 15 പേരാണ്​ മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളത്​. ഇവിടെ മൊത്തം കോവിഡ്​ ബാധിതർ 1464 ആയി. രോഗമുക്​തരുടെ എണ്ണം 232 ആയി ഉയരുകയും ചെയ്​തു. മരിച്ച പത്തുപേരും മസ്​കത്തിൽ ചികിത്സയിലിരുന്നവരാണ്​. തെക്കൻ ബാത്തിനയിൽ 16 പേർക്ക്​ കൂടി പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു.

ദാഹിറയിലും ദാഖിലിയയിലും ആറു പേർക്ക്​ വീതവും തെക്കൻ ശർഖിയയിൽ അഞ്ചു പേർക്കും വടക്കൻ ബാത്തിനയിൽ രണ്ടു പേർക്കും പുതുതായി വൈറസ്​ ബാധ സ്​ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം തിങ്കളാഴ്​ച പുറത്തുവിട്ട കണക്കുകൾ വ്യക്​തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newscovid 19
News Summary - Oman 51 Covid 19-Gulf News
Next Story