Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒളിമ്പിക്​സ്​: നൂറ്​...

ഒളിമ്പിക്​സ്​: നൂറ്​ മീറ്റർ ഓട്ടത്തിൽ മികച്ച സമയം കുറിച്ച്​ ബറാക്കത്ത്

text_fields
bookmark_border
ഒളിമ്പിക്​സ്​: നൂറ്​ മീറ്റർ ഓട്ടത്തിൽ മികച്ച സമയം കുറിച്ച്​ ബറാക്കത്ത്
cancel
camera_alt

രണ്ടാം ഗ്രൂപ്​ പ്രിലിമിനറി ഹീറ്റ്​സിൽനിന്ന്​ ബറാക്കത്ത്​ അൽ ഹാർത്തി (മധ്യത്തിൽ) അടക്കമുള്ളവർ

മസ്​കത്ത്​: ടോക്യോ ഒളിമ്പിക്​സിൽ പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ ഒമാ​െൻറ മുൻനിര ഓട്ടക്കാരൻ ബറാക്കത്ത്​ അൽ ഹാർത്തി ആദ്യറൗണ്ടിൽ ഇടംനേടി. ശനിയാഴ്ച ഒളിമ്പിക്​സ്​ സ്​റ്റേഡിയത്തിൽ നടന്ന രണ്ടാം ഗ്രൂപ് പ്രിലിമിനറി ഹീറ്റ്​സിൽ 10.27 സെക്കൻഡിനാണ്​ ബറാക്കത്ത്​ ഓടിയെത്തിയത്​. ബറാക്കത്തി​െൻറ ഏറ്റവും മികച്ച സമയമാണിത്​. ആദ്യ റൗണ്ട്​ ഹീറ്റ്​സിൽ 10.37 സെക്കൻഡിൽ ഏഴാമനായാണ്​ ബറാക്കത്ത്​ ഓടിയെത്തിയത്​.

വെയ്​റ്റ്​ ലിഫ്​റ്റിങിൽ അമൂർ അൽ ഖഞ്​ജരി ഒളിമ്പിക്​സിൽനിന്ന്​ പുറത്തായി. പുരുഷന്മാരുടെ ഗ്രൂപ്​ ബി 81 കിലോഗ്രാം വിഭാഗത്തിലെ മത്സരത്തിൽ പത്താമതായാണ്​ അമൂർ അൽ ഖഞ്​ജരി ഫിനിഷ്​ ചെയ്​തത്​. 20കാരനായ അമൂർ 317 കിലോഗ്രാം ഭാരം ഉയർത്തി ത​െൻറ മികച്ച റെക്കോഡ്​ കുറിച്ചു. മുൻ റെക്കോഡിനേക്കാൾ നാല്​ കിലോ അധികമാണ്​ ഇക്കുറി ഉയർത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscutTokyo OlympicsBarakat100 meter race
News Summary - Olympics: Barakat about the best time in the 100 meter race
Next Story