‘ഉത്സവ് 2018’ സ്റ്റേജ്ഷോ ഇന്ന് അരങ്ങിലെത്തും
text_fieldsമസ്കത്ത്: ‘ഉത്സവ് 2018’ സ്റ്റേജ്ഷോ ഇന്ന് അൽ ഫലാജ് ഹോട്ടലിൽ അരങ്ങേറും. വൈകീട്ട് ഏഴിനാണ് പരിപാടി ആരംഭിക്കുക. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ‘സുഡാനി ഫ്രം നൈജീരിയ’ സിനിമയുടെ സംവിധായകൻ സക്കരിയയാണ് ഉദ്ഘാടകൻ. നടനും ‘കോമഡി സർക്കസ്’ ഫെയിമുമായ നവാസ് വള്ളിക്കുന്നം, കോമഡി സർക്കസ് കലാകാരന്മാരായ സുധീർ, രശ്മി എന്നിവർ ഹാസ്യ പരിപാടിയുമായി അരങ്ങിലെത്തും. സീ.ടി.വി ഫെയിം യുമ്ന അജിൻ, സ്വരലയ, ഷബാന, ഷിഹാബ്, മൊഹ്സിൻ എന്നിവർ ഗാനങ്ങൾ ആലപിക്കും. ഷിലിൻ പൊയ്യാരയും സ്വരലയയുമാണ് അവതാരകർ. മൂന്നു മണിക്കൂർ നീളുന്ന സംഗീത ഹാസ്യവിരുന്നാണ് ഒരുക്കിയത്.
ആറുമുതൽ പ്രവേശനം ആരംഭിക്കും. പ്രവേശനം സൗജന്യമാണ്. അബീർ ഹോസ്പിറ്റലും മലബാർ ഗോൾഡുമാണ് പ്രധാന സ്പോൺസർമാർ. ജി.െഎ.സി ഇവൻറ്സാണ് സംഘാടകർ. വാർത്താസമ്മേളനത്തിൽ സംവിധായകൻ സക്കറിയ, ഷിലിൻ പൊയ്യാര, ജി.െഎ.സി ഇവൻറ്സ് എം.ഡി സൈഫുദ്ദീൻ വളാഞ്ചേരി, കോഒാഡിനേറ്റർ റഹ്മത്തുല്ല മഗ്രിബി, അബീർ ഹോസ്പിറ്റൽ ഒമാൻ ഡയറക്ടർ ജംഷീർ ഹംസ, മാർക്കറ്റിങ് മാനേജർ ഹഷിത ഹംസ, നവാസ് വള്ളിക്കുന്നം എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
