Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സെപ്റ്റംബർ 21 നകം പഴയ കറൻസി നോട്ടുകൾ മാറ്റിയെടുക്കണം: ഒമാൻ സെൻട്രൽ ബാങ്ക്

text_fields
bookmark_border
തുടർന്നുള്ള അപേക്ഷകൾ സ്വീകരിക്കില്ല
സെപ്റ്റംബർ 21 നകം പഴയ കറൻസി നോട്ടുകൾ മാറ്റിയെടുക്കണം: ഒമാൻ സെൻട്രൽ ബാങ്ക്
cancel

മസ്‌കത്ത്: ഒമാനിൽ 2020-ൽ പുറത്തിറക്കിയ ആറാമത് കറൻസി സീരീസിന് മുമ്പ​ുള്ള പഴയ ബാങ്ക് നോട്ടുകൾ മാറ്റിയെടുക്കാനുള്ള അന്തിമ സമയപരിധി ഒമാൻ സെൻട്രൽ ബാങ്ക് (സി.ബി.ഒ) പ്രഖ്യാപിച്ചു. 2026 സെപ്റ്റംബർ 21 തിങ്കളാഴ്ച പ്രവൃത്തി സമയം അവസാനിക്കുന്നതോടെ പഴയ നോട്ടുകൾ മാറ്റിയെടുക്കാനുള്ള കാലാവധി അവസാനിക്കുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.

നിശ്ചിത സമയപരിധിക്കുള്ളിൽ ഒമാനിൽ പ്രവർത്തിക്കുന്ന ഏത് ബാങ്കുകൾ വഴിയും പൊതുജനങ്ങൾക്ക് തങ്ങളുടെ കൈവശമുള്ള പഴയ നോട്ടുകൾ മാറ്റിയെടുക്കാവുന്നതാണ്. എന്നാൽ സെപ്റ്റംബർ 21-ന് ശേഷം പഴയ കറൻസി നോട്ടുകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട ഒരുവിധ അവകാശവാദങ്ങളും അപേക്ഷകളും സ്വീകരിക്കില്ലെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി.

അതിനാൽ, ആറാമത് സീരീസിന് മുൻപുള്ള പഴയ നോട്ടുകൾ കൈവശമുള്ളവർ, കാലാവധി കഴിഞ്ഞാൽ അവ അസാധുവാകുമെന്നതിനാൽ നിശ്ചിത തീയതിക്ക് മുൻപ് തന്നെ അടുത്തുള്ള ബാങ്കുകളിലെത്തി അവ മാറ്റി വാങ്ങണമെന്ന് അധികൃതർ നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oman Central Bank says Old currency notes must be exchanged by September 21
Next Story