Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പഴയ പുസ്തകങ്ങളുടെ മേളക്ക് തുടക്കം
text_fieldsbookmark_border
മസ്കത്ത്: മദദ് ചാരിറ്റിയുടെ ആഭിമുഖ്യത്തിൽ പഴയ പുസ്തകങ്ങളുടെ പതിനാലാമത് വാർഷിക മേളക്ക് ബുധനാഴ്ച തുടക്കമായി. ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷനിലെ ‘ആക്റ്റീവ് ഒമാൻ സെന്ററി’ൽ നടക്കുന്ന മേള ഞായറാഴ്ച സമാപിക്കും.
സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന ഈ പ്രദർശനം സമൂഹത്തിലെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളെ പിന്തുണക്കുക, കുറഞ്ഞ ചെലവിൽ പുസ്തകങ്ങൾ സ്വന്തമാക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുക, വായനാസംസ്കാരം വളർത്തുക എന്നിവ ലക്ഷ്യമിട്ടാണ് സംഘടിപ്പിക്കുന്നത്.
അറബിക്, ഇംഗ്ലീഷ് ഭാഷകളിലായി 9,000 ത്തിലധികം പുസ്തകങ്ങൾ മേളയിൽ ഒരുക്കിയിട്ടുണ്ട്. മേളയിൽ നിന്നുള്ള മുഴുവൻ ലാഭവും അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസ, ജീവിത ആവശ്യങ്ങൾക്കായി നീക്കിവെക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

