ഒ.കെ.സി.കെ ഒമാൻ സൗഹൃദ സംഗമം സംഘടിപ്പിച്ചു
text_fieldsഓവർസീസ് കണ്ണൂർ സിറ്റി കൂട്ടായ്മ ഒമാൻ സൗഹൃദ സംഗമം മത്രയിൽ ചേർന്നപ്പോൾ
മത്ര: ഓവർസീസ് കണ്ണൂർ സിറ്റി കൂട്ടായ്മ (ഒ.കെ.സി.കെ ) ഒമാൻ സൗഹൃദ സംഗമം മത്രയിലെ കണ്ണൂർ സിറ്റി ഹൗസിൽ നടന്നു. ഒമാനിലെ കണ്ണൂർ സിറ്റി പ്രവാസികളുടെ കൂട്ടായ്മയായ ഒ.കെ.സി.കെ നവംബർ 17ന് നടത്തുന്ന മെഗാ ഇവന്റായ ‘ഇശ്ഖേ സിറ്റി’യുടെ വിളംബര പരിപാടിയായാണ് മത്രയിലെ സിറ്റി സ്വദേശികള്‍ ഒത്തുചേര്‍ന്നത്.
അബ്ദുൽ മജീദ്, യാസർ, അൻവർ, ഷെഫീഖ്, ഫൈസൽ, മഹറൂഫ് എന്നിവരോടൊപ്പം ഒ.കെ.സി.കെ വൈസ് ചെയർമാൻ ശുഹൈബ് വാഴക്കുളങ്ങര, വൈസ് പ്രസിഡന്റ് സഫർ, ജനറൽ സെക്രട്ടറി ഇർഷാദ് മഠത്തിൽ എന്നിവരും പങ്കാളികളായി. ഒ.കെ.സി.കെ മെഗാ ഇവന്റ് പേര് നിർദേശ മത്സരത്തിൽ പതിനാലോളം പേര് പങ്കെടുത്തു. അവയിൽനിന്നും ‘‘ഇശ്ഖേ സിറ്റി’’ എന്ന പേര് നിർദേശിച്ച വനിത ഗ്രൂപ്പിലെ സെറീന ഷുഹൈബ് സമ്മാനത്തിന്നർഹയായി.
ഒ.കെ.സി.കെ ചെയർമാൻ ഹാരിസ് സാഹിബ്, കണ്ണൂർ സിറ്റി ഭാഷ എഴുത്തുകാരി ഖയറുന്നിസ പാറപ്പുറത്ത്, എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ജമാൽ കണ്ണൂർ സിറ്റി എന്നിവർ വിധികർത്താക്കളായി.

