ഫാത്തിമ ശെഹബക്ക് ഒ.കെ.സി.കെയുടെ സ്നേഹാദരം
text_fieldsഫാത്തിമ ശെഹബക്ക് ഒ.കെ.സി.കെയുടെ ഉപഹാരം കൈമാറുന്നു
മത്ര: ഖുർആൻ സ്വന്തം കൈപ്പടയിൽ പകർത്തിയെഴുതിയ ഫാത്തിമ ശെഹബയെ ഒമാനിലെ ഓവർസീസ് കണ്ണൂർ സിറ്റി കൂട്ടായ്മ (ഒ.കെ.സി.കെ) സ്നേഹോപഹാരം നൽകി ആദരിച്ചു.
കണ്ണൂർ സിറ്റിയിലെ അൽ ഹംദ് ഭവനത്തിൽ നടന്ന ഒ.കെ.സി.കെ കുടുംബ സംഗമത്തിൽ ചെയർമാൻ ഒ. ഹാരിസ് കാഷ് അവാർഡ് നൽകി. വനിതാ കൂട്ടായ്മ അഡ്മിൻമാരായ റസിയ ഹാരിസും വസീല ശംസുദ്ദീനും ഉപഹാരവും കൈമാറി.
വൈസ് ചെയർമാൻ ശുഐബ് വാഴക്കുളം കര, സ്പോർട്സ് ആൻഡ് ആർട് ഡയറക്ടർ ഫഹദ് ഹാരിസ്, താരിഖ് കണ്ടോത്ത്, അബ്ദുറഊഫ്, വനിതാ കൂട്ടായ്മ അംഗങ്ങളായ ഷഹനാസ് ഷറഫു, മുല്ലബി താരിഖ്, സറീന ഷുഹൈബ്, മെഹ ശഹ്സാദ്, റിസ്വാന ആഷിഖ് തുടങ്ങിയവർ പങ്കെടുത്തു.
ഒമാനിലെ മുലദ ഇന്ത്യൻ സ്കൂളിൽനിന്ന് പഠനം പൂർത്തിയാക്കിയതിനുശേഷം കണ്ണൂർ സിറ്റി ദീനുൽ ഇസ്ലാം സഭ ഹയർ സെക്കൻഡറി സ്കൂളിൽനിന്നും ഉപരിപഠനം പൂർത്തിയാക്കിയ ശെഹബ നിലവിൽ ഇൻറീരിയൽ ഡിസൈനിങ് വിദ്യാർഥിനിയാണ്.

