കടലില്‍ എണ്ണ ചോര്‍ച്ച; നടപടി സ്വീകരിച്ചു
text_fieldsമസ്കത്ത്: വടക്കൻ ബാത്തിന, മുസന്ദം ഗവർണറേറ്റുകളിലെ ചില പ്രദേശങ്ങളിലെ സമുദ്രോപരിതലങ്ങളില്‍ എണ്ണ ചോർച്ചയുണ്ടായതായി പരിസ്ഥിതി അതോറിറ്റി (ഇ.എ) അറിയിച്ചു.എണ്ണ മലിനീകരണം പ്രത്യക്ഷപ്പെട്ടതായുള്ള റിപ്പോർട്ടുകൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരുകയാണ്. മലിനീകരണത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പരിസ്ഥിതി അതോറിറ്റി അറിയിച്ചു.
ശിനാസിലെ കണ്ടൽക്കാടുകളിലേക്ക് പ്രവേശിക്കാതിരിക്കാൻ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതേസമയം രണ്ട് ഗവർണറേറ്റുകളിലെയും മലിനീകരണം നീക്കം ചെയ്യുന്നതിനും ബീച്ചുകൾ വൃത്തിയാക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നടക്കുന്നുണ്ടെന്നും പരിസ്ഥിതി അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

