എണ്ണവില 65-75 ഡോളർ നിരക്കിൽ തുടരും –മന്ത്രി
text_fieldsമസ്കത്ത്: നിലവില എണ്ണവില തൃപ്തികരമാണെന്ന് ഒമാൻ എണ്ണ, പ്രകൃതിവാതക മന്ത്രി ഡോ. മുഹമ്മദ് ബിൻ ഹമദ് അൽ റുംഹി. ബാരലിന് 65നും 75 ഡോളറിനുമിടയിലുള്ള വില ഇൗവർഷം അവസാ നം വരെ തുടരാനാണ് സാധ്യതയെന്നും ഒൗദ്യോഗിക വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ മന്ത്രി റുംഹി പറഞ്ഞു. വിപണിയിലെ എണ്ണവിതരണത്തിൽ നിയന്ത്രണം പാലിക്കുന്നത് സംബന്ധിച്ച് ഒപെക് -ഒപെക് ഇതര രാഷ്ട്രങ്ങളുടെ മന്ത്രിതല യോഗത്തിലുണ്ടാക്കിയ ധാരണ പാലിക്കുന്നതിന് ഒമാൻ പ്രതിജ്ഞാബദ്ധമാണ്. ഉൽപാദന, വിതരണ നിയന്ത്രണം ഇൗ വർഷം അവസാനം വരെ തുടരാനാണ് സാധ്യത. ഉൽപാദന, വിതരണം സംബന്ധിച്ച ഒപെക് -ഒപെക് ഇതര രാഷ്ട്രങ്ങളുണ്ടാക്കിയ കരാർ നിരീക്ഷിക്കുന്നതിനുള്ള മന്ത്രിതല കമ്മിറ്റിയിൽ നിന്നുള്ള പിന്മാറ്റം സംബന്ധിച്ച ചോദ്യത്തിന് പുതിയ അംഗങ്ങൾക്ക് മാറിമാറി അവസരം നൽകണം എന്നതാണ് ഒമാെൻറ നിലപാടെന്ന് മന്ത്രി പറഞ്ഞു.
ഒപെക് പ്ലസ് ഗ്രൂപ് എന്നറിയപ്പെടുന്ന വൻകിട ഉൽപാദക രാഷ്ട്രങ്ങളും ഇൗ നിലപാടിന് സമ്മതം നൽകിയതാണ്. മന്ത്രിതല കമ്മിറ്റിയിൽ ഒമാൻ അംഗമായിട്ട് രണ്ടുവർഷം പൂർത്തിയായി. ഇനി പുതിയ ഒരു രാജ്യം ആ സ്ഥാനത്തേക്ക് വരേണ്ടതുണ്ടെന്നും മന്ത്രി റുംഹി പറഞ്ഞു. ശ്രീലങ്കയിലെ എണ്ണ സംസ്കരണശാലയിലെ നിക്ഷേപം സംബന്ധിച്ച ചോദ്യത്തിന് പദ്ധതിയുടെ 30 ശതമാനം ഒാഹരി പങ്കാളിത്തം സ്വന്തമാക്കുന്നത് സംബന്ധിച്ച സാധ്യതാ പഠനം ഒമാൻ ഒായിൽ കമ്പനി നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
