Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എണ്ണമലിനീകരണം;സലാല കടൽത്തീരത്ത് 135 ടൺ ശുദ്ധീകരിച്ച മണൽ തിരിച്ചെത്തിച്ചു

text_fields
bookmark_border
എണ്ണമലിനീകരണം;സലാല കടൽത്തീരത്ത് 135 ടൺ ശുദ്ധീകരിച്ച മണൽ തിരിച്ചെത്തിച്ചു
cancel

സലാല: എണ്ണമലിനീകരണത്തെ തുടർന്ന് നീക്കം ചെയ്ത 135 ടൺ മണൽ ശുദ്ധീകരിച്ച് സലാലയിലെ ഔഖദ് കടൽത്തീരത്ത് തിരിച്ചെത്തിച്ചു. പരിസ്ഥിതി അതോറിറ്റിയും അർവ ഗ്രീൻടെക് റിമീഡിയേഷൻ കമ്പനിയും സഹകരിച്ചാണ് മണൽ ശുദ്ധീകരിച്ചത്. മണലിൽനിന്ന് എണ്ണയിൽനിന്നുള്ള എല്ലാ അവശിഷ്ടങ്ങളും പൂർണമായി നീക്കം ചെയ്ത ശേഷമാണ് കടൽത്തീരത്ത് തിരിച്ചെത്തിച്ചത്.

എണ്ണമലിനീകരണം ബാധിച്ച സലാല കടൽത്തീര പ്രദേശങ്ങളുടെ സ്വാഭാവിക പുനഃസ്ഥാപനത്തിന്റെയും പരിസ്ഥിതി ശുചീകരണത്തിന്റെയും ഭാഗമായാണ് നടപടിയെന്ന് ദോഫാർ ഗവർണറേറ്റിലെ പരിസ്ഥിതി ഡയറക്ടർ ജനറൽ അലി ബിൻ സാലിം ബൈത് സഈദ് പറഞ്ഞു. ശുദ്ധീകരിച്ച മണൽ വിജയകരമായി തിരിച്ചെത്തിച്ചത് ഒമാന്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിനും പ്രകൃതിവിഭവങ്ങൾ നിലനിർത്തുന്നതിനുമുള്ള ദേശീയ ശ്രമങ്ങളുടെ തുടർച്ചയാണ്.

ആധുനികവും നൂതനവും പരിസ്ഥിതിക്ക് ദോഷം വരുത്താത്തതുമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിലൂടെ മലിനീകരണം ബാധിച്ച പരിസ്ഥിതിവ്യവസ്ഥകളുടെ സ്വാഭാവിക സന്തുലിതാവസ്ഥ വേഗത്തിൽ പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. എണ്ണമലിനീകരണം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടികൾ ഇതിന്റെ ഭാഗമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oil pollution: 135 tons of cleaned sand returned to Salalah beach
Next Story