Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎണ്ണ വിലയിടിവ്: മുണ്ട്...

എണ്ണ വിലയിടിവ്: മുണ്ട് മുറുക്കിയുടുത്ത് സർക്കാർ

text_fields
bookmark_border
എണ്ണ വിലയിടിവ്: മുണ്ട് മുറുക്കിയുടുത്ത് സർക്കാർ
cancel

മ​സ്ക​ത്ത്: അ​സം​സ്കൃ​ത എ​ണ്ണ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ചെ​ല​വു​ചു​രു​ക്ക​ൽ പ​ദ്ധ​തി​യു​മ ാ​യി ഒ​മാ​ൻ. ഇ​ത​നു​സ​രി​ച്ച് ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ പൊ​തു​മേ​ഖ​ല 10 ശ​ത​മാ​നം ചെ​ല​വ് ചു​രു​ക ്ക​ണ​മെ​ന്നാ​ണ് ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. എ​ണ്ണ​വി​ല കു​റ​ഞ്ഞ​ത് കാ​ര​ണ​മു​ള്ള വെ​ല്ലു​വി​ളി ഒ​ഴി​വാ​ക്കാ​നും പൊ​തു​ഫ​ണ്ടി‍​െൻറ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നും ബ​ജ​റ്റ് ക​മ്മി ഒ​ഴി​വാ​ക്കാ​നു​മാ​ണ് ന​ട​പ​ടി​യെ​ന്ന് മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.അ​സം​സ്കൃ​ത എ​ണ്ണ​വി​ല ബു​ധ​നാ​ഴ്ച 23.73 ഡോ​ള​റാ​യി കു​റ​ഞ്ഞി​രു​ന്നു. 17 വ​ർ​ഷ​ത്തി​നു​ള്ളി​ലെ ഏ​റ്റ​വും വ​ലി​യ വി​ല​യി​ടി​വാ​ണി​ത്. എ​ണ്ണ വി​ല​യി​ടി​വ് ഒ​മാ‍​െൻറ സാ​മ്പ​ത്തി​ക മേ​ഖ​ല​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് പു​തി​യ ന​ട​പ​ടി.ചെ​ല​വ് ചു​രു​ക്ക​ലി‍​െൻറ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ര​വ​ധി ന​ട​പ​ടി​ക​ളാ​ണ് ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. പു​തി​യ ബി​സി​ന​സ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ പു​തി​യ ക​മ്പ​നി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ആ​രം​ഭി​ക്ക​രു​തെ​ന്ന്​ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ബോ​ണ​സും സ്ഥാ​ന​ക്ക​യ​റ്റ​വും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യ​ണം.


നി​ല​വി​ലെ സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ കീ​ഴി​ൽ പു​തി​യ എ​ന്തെ​ങ്കി​ലും പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ സ്വ​കാ​ര്യ മേ​ഖ​ല​ക്ക്​ മു​ൻ​തൂ​ക്കം ന​ൽ​ക​ണം. സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ നി​ർ​ദേ​ശം. സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത പ​ദ്ധ​തി​ക്കാ​യി നീ​ക്കി​വെ​ക്കു​ന്ന തു​ക​യു​ടെ ഒ​രു​ഭാ​ഗം തൊ​ഴി​ൽ പ​രി​ശീ​ല​ന പ​ദ്ധ​തി​ക​ൾ​ക്കാ​യി മാ​റ്റി​വെ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.ചെ​ല​വ് ചു​രു​ക്കു​ന്ന​തി‍​െൻറ ഭാ​ഗ​മാ​യി വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന എ​ല്ലാ സ​മ്മേ​ള​ന​ങ്ങ​ളും കോ​ഴ്സു​ക​ളും നി​ർ​ത്ത​ണ​മെ​ന്നും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നേ​ര​ത്തേ മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.
അ​തോ​ടൊ​പ്പം എ​ല്ലാ മ​ന്ത്രാ​ല​യ​ങ്ങ​ളും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും ബ​ജ​റ്റ്​ വി​ഹി​ത​ത്തി​ൽ അ​ഞ്ചു ശ​ത​മാ​നം കു​റ​വ്​ വ​രു​ത്ത​ണം. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളും ബ​ജ​റ്റു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കു​ക​യും സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ ഉ​പ​ഭോ​ക്തൃ ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ൽ മു​ൻ​ഗ​ണ​ന​ക്ര​മം അ​നു​സ​രി​ച്ച് മാ​റ്റം​വ​രു​ത്തു​ക​യും വേ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf news
News Summary - oil-oman-gulf news
Next Story