ഒ.ഐ.സി.സി നിസ്വ റീജനൽ നേതൃ സംഘമം
text_fieldsഒ.ഐ.സി.സി നിസ്വ റീജനൽ കമ്മിറ്റി നേതൃത്വത്തിൽ നടന്ന റീജനൽ ലീഡേഴ്സ് മീറ്റ്
നിസ്വ: ഒ.ഐ.സി.സി നിസ്വ റീജനൽ കമ്മിറ്റി നേതൃത്വത്തിൽ നടന്ന റീജനൽ ലീഡേഴ്സ് മീറ്റ് സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്ത് വളരെ മാതൃകാപരമായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ് ഒ.ഐ.സി.സി, കെ.എം.സി.സി സംഘടനകളെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്ത് പ്രവാസികൾക്ക് താങ്ങും തണലും വെളിച്ചവും നൽകി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ ഇത്തരം സംഘടനകൾ നടത്തിയ പ്രവർത്തനങ്ങൾ നേരിട്ട് ബോധ്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ഒ.ഐ.സി.സി നിസ്വ റീജനൽ കമ്മിറ്റി പ്രസിഡന്റ് സതീഷ് നൂറനാട് അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി /ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ള, മുതിർന്ന നേതാവ് എൻ.ഒ. ഉമ്മൻ, കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് നൗഷാദ് കക്കേരി, ഒ.ഐ.സി.സി നേതാക്കളായ ഷബീർ കരുനാഗപ്പള്ളി, എബി വടക്കേടം, ജനറൽ സെക്രട്ടറി ഷൗക്കത്ത് അലി, വർഗീസ് സേവിയർ, ജമീലുദ്ദീൻ, മുഹമ്മദ്, ജയൻ കൊല്ലം, ദിനേശ് ബഹല, ജെനു സാമുവൽ, സഞ്ജു മാത്യു, വിനോദ് കല, ഗീവർഗീസ്, കെ.എം.സി.സി നേതാക്കളായ അമീർ വലിയവളപ്പിൽ, ഹാരീസ് മേത്തല, സിയാദ് കരുനാഗപ്പള്ളി എന്നിവർ നേതൃത്വം നൽകി.

