Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒ.ഐ.സി.സി ഗാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsbookmark_border
ഒ.ഐ.സി.സി ഗാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
ഗാല: ഒ.ഐ.സി സി ഗാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബദർ അൽ സാമ ഹോസ്പിറ്റലുമായി സഹകരിച്ച് ബൗഷർ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഒ.ഐ.സി.സി ഇൻകാസ് ഗ്ലോബൽ ചെയർമാൻ ശങ്കരപ്പിള്ള കുമ്പളത്ത് ഉദ്ഘാടനം ചെയ്തു. നാഷനൽ കോഒാഡിനേറ്റർ റെജി കെ. തോമസ്, ഗാല ഏരിയ ഭാരവാഹികളായ ഷൈനു മനക്കര, മണികണഠൻ കോതോട്ട്, കിഫിൽ ഇക്ബാൽ, മുഹമ്മദ് അലി, റോബിൻ, ഷിജു റഹ്മാൻ എന്നിവർ നേതൃത്വം നൽകി. ഒമാൻ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ബിന്ദു പാലക്കൽ, റെജി ഇടിക്കുള, സലീം മുതുവമ്മേൽ, വിജയൻ തൃശൂർ, മറിയാമ്മ ടീച്ചർ, ബിന്ദു ടീച്ചർ, ബർക്ക പ്രസിഡന്റ് അജോ കട്ടപ്പന, സന്തോഷ് പള്ളിക്കൻ എന്നിവർ സംബന്ധിച്ചു.
Next Story

