ഒ.ഐ.സി.സി ഒമാൻ ഇബ്ര റീജനൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
text_fieldsജിനോയ് സ്കറിയ സി.പി. മോഹനൻ പിള്ള റബീഹ്
ഇബ്ര: ഒ.ഐ.സി.സി ഒമാൻ ഇബ്ര റീജനൽ കമ്മിറ്റിയുടെ പ്രവർത്തക സമ്മേളനം മണിക് ഇബ്ര അലയ ഹാളിൽ നടന്നു. പ്രസിഡന്റായി ജിനോയ് സ്കറിയയെയും ജനറൽ സെക്രട്ടറി ആയി സി.പി. മോഹനൻ പിള്ളയെയും ട്രഷറർ ആയി റബീഹിനെയും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: രഞ്ജി തോമസ്, ഹരിദാസ് (വൈ.പ്രസി), സുജിത്, ബാലാജി, മുസ്തഫ (സെക്ര). കേരളത്തിൽ ഉപ തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിൽ സ്ഥാനാർഥികളുടെ വിജയത്തിനായി വോട്ടർമാരെ നാട്ടിലെത്തിക്കാൻ ശ്രമിക്കുമെന്നും പ്രവാസികളുടെ ഇടയിൽ കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുമെന്നും സ്ഥാനമേറ്റെടുത്ത നിയുക്ത പ്രസിഡന്റ് ജിനോയ് സ്കറിയ പറഞ്ഞു.
യോഗത്തിൽ ഒ.ഐ.സി.സി ഒമാൻ ഇബ്ര മുൻ പ്രസിഡന്റ് നാഷനൽ കമ്മിറ്റി സെക്രട്ടറി കൂടിയായ തോമസ് ചെറിയാൻ ഉദ്ഘാടനം ചയ്തു. സീനിയർ സ്ഥാപക നേതാവ് എം.ജെ. സലീം അധ്യക്ഷത വഹിച്ചു. സുജിത് സ്വാഗതവും മോഹനൻ പിള്ള നന്ദിയും പറഞ്ഞു.

