ഒ.ഐ.സി.സി ഒമാൻ ഇബ്ര ദേശീയദിനം ആഘോഷിച്ചു
text_fieldsഒ.ഐ.സി.സി ഒമാൻ ഇബ്രയുടെ നേതൃത്വത്തിൽ നടന്ന
ദേശീയദിനാഘോഷം
ഇബ്ര: ഒ.ഐ.സി.സി ഒമാൻ ഇബ്രയുടെ നേതൃത്വത്തിൽ ഒമാന്റെ 54ാം ദേശീയദിനം ആഘോഷിച്ചു. തൊഴിലും സമ്പത്തും ജീവിത സൗകര്യങ്ങളും നൽകിയ മറക്കാനാവാത്ത സൗഭാഗ്യങ്ങളുടെ കലവറയായ ഓമനോടുള്ള സ്നേഹവും വാത്സല്യവും കടപ്പാടും രേഖപ്പെടുത്തുന്നതിനായി പ്രവാസികൾ ഒത്തു ചേർന്നു.
കഴിഞ്ഞ 50 വർഷക്കാലമായി പ്രവാസ ജീവിതം ഇന്ത്യക്കാർക്കു നൽകിയ തൊഴിലവസരങ്ങളും ബിസിനസ് സൗകര്യങ്ങളും നന്ദിപൂർവം അനുസ്മരിച്ചു ഒ.ഐ.സി.സി ഒമാൻ ഇബ്ര പ്രസിഡന്റ് ജിനോയ് സ്കറിയ സംസാരിച്ചു.
ജന്മ നാടിനോടുള്ള പോലെതന്നെ സ്നേഹവും കടപ്പാടും കർമ നാടായ ഒമാനോടുമുണ്ടെന്ന് ഒ.ഐ.സി.സി ഒമാൻ സ്ഥാപക നേതാവായ എം.ജെ. സലിം പറഞ്ഞു. ഒ.ഐ.സി.സി ഇബ്ര മുൻ പ്രസിഡന്റും ദേശീയ കമ്മിറ്റി സെക്രട്ടറിയുമായ തോമസ് ചെറിയാൻ, ഒ.ഐ.സി.സി ബിദിയ പ്രസിഡന്റ് ഒ.കെ. ഷമീം, വാഴയിൽ കാസിം, രഞ്ജി തോമസ്, ലിജു, ബാലാജി, റഷീദ് തുടങ്ങിയവർ സംസാരിച്ചു.

