ഒ.ഐ.സി.സി നിസ്വ പുതുവത്സര ആഘോഷവും കുടുംബ സംഗമവും
text_fieldsഒ.ഐ.സി.സി നിസ്വ റീജനല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പുതുവത്സര-ക്രിസ്മസ്
ആഘോഷ പരിപാടിയിൽനിന്ന്
നിസ്വ: ഒ.ഐ.സി.സി നിസ്വ റീജനല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുതുവത്സര-ക്രിസ്മസ് ആഘോഷവും കുടുംബസംഗമവും നടത്തി. സംഗമത്തില്‍ വൈസ് പ്രസിഡന്റ് എബി വടക്കേടം അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പ്രകാശ് ജോണ്‍ ആവിഷ്കരിച്ച കളിയും കാര്യങ്ങളും ഉള്‍പ്പെട്ട പരിപാടികള്‍ ഇളംതലമുറക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഹൃദ്യമായിരുന്നു.35 വര്‍ഷത്തെ പ്രവാസം പൂര്‍ത്തിയാക്കിയ നിസ്വയിലെ ഒ.ഐ.സി.സിയുടെ തലമുതിര്‍ന്ന പ്രവര്‍ത്തകനായ ജയന് കര്ഷയെ പൊന്നാടയണിയിച്ച് ആദരിച്ചു. സന്തോഷ് പള്ളിക്കന്‍ സ്വാഗതവും വര്‍ഗീസ് സേവ്യര്‍, ജമീലുദ്ദീന്, ഇ.വി. പ്രദീപ് എന്നിവര്‍ ആശംസകളും അര്‍പ്പിച്ചു. എക്സിക്യൂട്ടിവ് അംഗങ്ങളായ മോനിഷ്, അനു, ഷാജി, സഞ്ജു, ദിനേശ് ബഹല, ജെനു സാമുവല്‍, ഷാജഹാന് ആദം, മുഹമ്മദ് അറസ്സാക്, ജിന്‍സ്, വിനോദ് കല തുടങ്ങിയവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ഷൗക്കത്തലി നന്ദി പറഞ്ഞു.