ഒ.ഐ.സി.സി ബർക അംഗത്വ കാമ്പയിന് തുടക്കം
text_fieldsഒ.ഐ.സി.സി ബർക റീജ്യനൽ കമ്മിറ്റി മെമ്പർഷിപ് കാമ്പയിൻ ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: ഒമാൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെ കീഴിലുള്ള ബർക റീജ്യനൽ കമ്മിറ്റിയിൽ മെമ്പർഷിപ് കാമ്പയിൻ തുടങ്ങി. റീജ്യനൽ കമ്മിറ്റി പ്രസിഡന്റ് അജോ കട്ടപ്പന അധ്യക്ഷത വഹിച്ചു. ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റ് മാത്യു മെഴുവേലിൽ യോഗം ഉദ്ഘാടനം ചെയ്തു. അജോ കട്ടപ്പനക്ക് മെമ്പർഷിപ് നൽകി ദേശീയ ജനറൽ സെക്രട്ടറി ബിന്ദു പാലക്കൽ ഉദ്ഘാടനം നിർവഹിച്ചു.
ഒ.ഐ.സി.സി ഒമാൻ ജനറൽ സെക്രട്ടറിമാരായ അഡ്വ. പ്രസാദ്, സമീർ ആനക്കയം, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അബ്ദുൽ ഖരീം, രഘുനാഥ് ചെന്നിത്തല, മറിയാമ്മ തോമസ്, റഷീദ് ചാവക്കാട്, ട്രഷറർ ജിനു ജോൺ എന്നിവർ സംസാരിച്ചു.
ബർക റീജ്യനൽ വൈസ് പ്രസിഡന്റുമാരായ ജയരാജ് കണ്ണൂർ, അനു മലമണ്ണയിൽ, സെക്രട്ടറിമാരായ ബൈജു തറയിൽ, പ്രിയ ഹരിലാൽ, ട്രഷറർ ഷംസു പാലക്കാട്, അനിൽ ബർക, അശോകൻ ബർക, മണിക്കുട്ടൻ തിരുവനന്തപുരം എന്നിവർ പങ്കെടുത്തു. ഹരിലാൽ കൊല്ലം സ്വാഗതവും ഷൗക്കത്ത് ബർക നന്ദിയും പറഞ്ഞു.

