ഒ.ഐ.സി.സി പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പ്
text_fieldsമസ്കത്ത്: ഒ.ഐ.സി.സി ഗാല, ഗൂബ്ര ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബൗഷര്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ച് പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പ് നടത്തി. ഒമാനില്‍ ആദ്യമായാണ് ഒരു സംഘടന പ്ലേറ്റ്ലെറ്റ് ഡൊണേഷന്‍ ക്യാമ്പ് നടത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഒ.ഐ.സി.സി ആക്ടിങ് പ്രസിഡന്റ് എസ്.പി. നായര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് റെജി കെ. തോമസ്, ഒ.ഐ.സി.സി ദേശീയ ജനറല്‍ സെക്രട്ടറി ബിന്ദു പാലക്കല്‍, സജി ചങ്ങനാശ്ശേരി, ഷൈനു മനകര, മണികണ്ഠന് തൃശൂര്‍, റിലിന് എന്നിവര്‍ സംസാരിച്ചു. വരും നാളുകളില്‍ രക്തവും പ്ലേറ്റ്ലെറ്റുകളും ദാനം ചെയ്യുന്നതിന് കൂടുതല്‍ ക്യാമ്പുകള്‍ നടത്തുമെന്ന് ക്യാമ്പ് കോഓഡിനേറ്റര്‍ റെജി കെ. തോമസ് അറിയിച്ചു.