ഒ.ഐ.സി.സി - ഇൻകാസ് തെരഞ്ഞെടുപ്പ് കൺവെൻഷൻ
text_fieldsഒ.ഐ.സി.സി-ഇൻകാസിന്റ ആഭിമുഖ്യത്തിൽ നടന്ന തെഞ്ഞെടുപ്പ് കൺവെൻഷൻ
മസ്കത്ത്: ഒ.ഐ.സി.സി-ഇൻകാസിന്റ ആഭിമുഖ്യത്തിൽ നിലമ്പൂർ നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. എ.ഐ.സി.സി പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ബെന്നി ബെഹനാൻ എം.പി, ശാഫി പറമ്പിൽ എം.പി, ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ് എന്നിവർ പങ്കെടുത്തു. ഒ.ഐ.സി.സി നേതാവ് രാജു രാജു കല്ലുപുറം അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ ഒമ്പത് വർഷക്കാലം പിണറായി വിജയന്റെ ഭരണത്തിന് കീഴിൽ ജനങ്ങൾക്ക് അനുഭവിക്കേണ്ടിവന്ന ദുരിതങ്ങൾക്ക് കൈയും കണക്കുമില്ലെന്നും അതിനെല്ലാം അന്ത്യമാകുന്ന 2025 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള പരിശീലമാണ് ഈ തെരഞ്ഞെടുപ്പെന്ന് യോഗം വിലയിരുത്തി.
യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ വൻ വിജയം ഉറപ്പാക്കാൻ വിദേശത്തു ജോലി ചെയ്തു ജീവിക്കുന്ന നിലമ്പൂരിൽ വോട്ടുള്ള ഓരോ പ്രവാസിയുടെയും വോട്ട് ആര്യാടൻ ഷൗക്കത്തിന് ഉറപ്പാക്കാനും പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ തിരിച്ചെത്തിയ മുഴുവൻ
ഒ.ഐ.സി.സി -ഇൻകാസ് പ്രവർത്തകരെയും പ്രചാരണത്തിൽ സജീവമാക്കാനും യോഗത്തിൽ തീരുമാനമായി. ശക്തമായ ഭരണവിരുദ്ധ വികാരം, ഒരു പ്രദേശത്തെ അപരവൽക്കരിക്കാൻ മുഖ്യമന്ത്രിയടക്കമുള്ളവർ നടത്തുന്ന ശ്രമങ്ങൾ എല്ലാം തുറന്നുകാണിക്കപ്പെടുന്ന തിരഞ്ഞെടുപ്പ് ആകുമിത്.
കഴിഞ്ഞ രണ്ടു തവണയും കൈവിട്ടുപോയ മണ്ഡലം ഇത്തവണ വൻ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് തിരിച്ചുപിടിക്കുമെന്നും തൃക്കാക്കകര, പുതുപ്പള്ളി, പാലക്കാട് എന്നിവക്കുശേഷം മറ്റൊരു ഉജ്വല വിജത്തിനായി യു.ഡി എഫ് പ്രവർത്തകർക്ക് ഒപ്പം സജീവമായി പ്രവർത്തിക്കാനും ഇൻകാസ് - ഒ .ഐ.സി.സി പ്രവർത്തകർ സന്നദ്ധമാണെന്ന് യോഗത്തിൽ അറിയിച്ചു
ചടങ്ങിൽ ഒ.ഐ.സി.സി -ഇൻകാസ് നേതാക്കളായ അഡ്വ. വൈ.എ റഹീം, സിദ്ധീഖ് ഹസൻ (ഒമാൻ), കെ.ടി.എ മുനീർ, വല്ലാഞ്ചിറ അബ്ദുള്ള, കുഞ്ഞിമുഹമ്മദ് കോടശ്ശേരി (സൗദി അറേബ്യ), മുഹമ്മദാലി പൊന്നാനി (ഖത്തർ), ബോബി പറയിൽ, ഗഫൂർ ഉണ്ണികുളം (ബഹ്റൈൻ), മുഹമ്മദ് അലി മണ്ണാർക്കാട്, മനാഫ് പറയൻ, എന്നിവർ വിവിധ പ്രവര്ത്തനങ്ങള് വിശദീകരിച്ചു. റിയാദ് പ്രസിഡന്റ് സലീം കളക്കര സ്വാഗതവും അമീർ പട്ടണത്ത് നന്ദിയും പറഞ്ഞു.
കെ.പി.സി.സി സെക്രട്ടറിമാരായ വി. ബാബുരാജ്, എബി കുര്യാക്കോസ്, പി.എ. സലീം, ടി.പി ചന്ദ്രശേഖരൻ, കെ.സി ജോസഫ്, നാട്ടകം സുരേഷ്, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, ഫിൽസൺ മാത്യു, കെ.എസ്.യു ജനറൽ സെക്രട്ടറി മിവ ജോളി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

