ഒ.ഐ.സി.സി ബുറൈമി രക്തദാന ക്യാമ്പ്
text_fieldsഒ.ഐ.സി.സി ബുറൈമി
സംഘടിപ്പിച്ച രക്തദാന
ക്യാമ്പിൽനിന്ന്
ബുറൈമി: ഒ.ഐ.സി.സി ബുറൈമി ഏരിയ കമ്മിറ്റിയും ഒമാൻ ആരോഗ്യകാര്യ മന്ത്രാലയവും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മജ്ലിസ് ശൂറാ അംഗം അഹമ്മദ് ഫാരിസ് സാലിം അൽ അസാനി ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ഏരിയ കമ്മിറ്റി പ്രസിഡന്റ് ഇസ്മായിൽ പെരിന്തൽമണ്ണ അധ്യക്ഷ വഹിച്ചു. ഷഹീൻ, റസാഖ് കോട്ടക്കൽ, ഒമാൻ നാഷനൽ കമ്മിറ്റി എക്സിക്യൂട്ടിവ് മെംബർ സുനിൽ ജോൺ, സുഹാർ റീജനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ആന്റോ എന്നിവർ സംസാരിച്ചു. അഫ്സൽ ത്വയ്ബ, കരീം ചോറ്റൂർ, അഹമ്മദ് കുട്ടി മാസ്റ്റർ, രാജി എൽവിസ്, അഫ്സൽ, ഫാരിസ് റഹ്മാൻ, കുമരവേൽ, നൗഷാദ്, ബാല എന്നിവർ നേതൃത്വം നൽകി. ഹുബൈൽ കാക്കാട്ടിൽ സ്വാഗതവും ജനറൽ സെക്രട്ടറി വിൽസൺ പ്ലാമ്മൂട്ടിൽ നന്ദിയും പറഞ്ഞു.

