Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒാ​ഹ​രി​വി​പ​ണി​യി​ലെ ശ​രീ​അ സൂ​ചി​ക പു​ന​സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഒാ​ഹ​രി​വി​പ​ണി​യി​ലെ ശ​രീ​അ സൂ​ചി​ക പു​ന​സം​ഘ​ടി​പ്പി​ച്ചു
cancel

മസ്കത്ത്: മസ്കത്ത് ഒാഹരിവിപണിയിലെ ശരീഅ സൂചിക പുനഃസംഘടിപ്പിച്ചു. രണ്ട് കമ്പനികളെയാണ് സൂചികയിൽ പുതുതായി ഉൾപ്പെടുത്തിയത്. ഒമാൻ ഫ്ലോർമിൽസ് കമ്പനിയെയും തകാഫുൽ ഒമാൻ ഇൻഷുറൻസിനെയും പുതുതായി ഉൾപ്പെടുത്തിയപ്പോൾ നാഷനൽ ബിസ്കറ്റ് ഇൻഡസ്ട്രീസിനെയും ഒമാൻ റിഫ്രഷ്മ​െൻറിനെയും ഒഴിവാക്കിയതായി മസ്കത്ത് സെക്യൂരിറ്റീസ് മാർക്കറ്റ് സർക്കുലറിൽ അറിയിച്ചു.മേയ് ഒന്നുമുതൽ പുതിയ സൂചിക പ്രാബല്യത്തിൽ വരും. 15 കമ്പനികളാണ് സൂചികയിൽ ഉള്ളത്. വ്യാപാരത്തി​െൻറ അളവ്, ധനലഭ്യത, കമ്പനികളുടെ സാമ്പത്തിക റിപ്പോർട്ട് തുടങ്ങിയവ വിശകലനം ചെയ്ത് കമ്പനിയുടെ പ്രവർത്തനം ശരീഅത്ത് നിയമത്തിന് അനുസൃതമാണോയെന്ന് വിലയിരുത്തിയ ശേഷമാണ് സൂചികയിൽ ഉൾപ്പെടുത്തുക. എല്ലാ മൂന്ന് മാസം കൂടുേമ്പാഴും സൂചിക പുനരവലോകനത്തിന് വിധേയമാക്കുകയും ചെയ്യും. 
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ohari
Next Story