വാദി സരീന് പച്ചപ്പണിയിക്കാനായി അധികൃതർ
text_fieldsവാദി സരീനിൽ വൃക്ഷത്തൈകൾ നടുന്നു
മസ്കത്ത്: പ്രധാന നാച്വറല്‍ റിസര്‍വ് മേഖലയായ വാദി സരീന് പച്ചപ്പണിയിക്കാനായി അധികൃതർ. മസ്കത്ത് മുനിസിപ്പാലിറ്റിയും ആമിറാത്ത് വാലി ഓഫിസും സംയുക്തമായി വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് തുടങ്ങി. പരിസ്ഥിതി വിഭാഗം, ആമിറാത്ത് ചാരിറ്റി എന്നിവയുമായി സഹകരിച്ചാണ് വൃക്ഷത്തൈകള്‍ നടുന്നത്.
പ്രാഥമിക ഘട്ടത്തില്‍ 1,500 തൈകള്‍ നടുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രകൃതിസംരക്ഷണ കാര്യങ്ങളിൽ ജനങ്ങളെ ബോധവത്കരിക്കാനും അധികൃതർ ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. ആമിറാത്ത് ചാരിറ്റി അംഗങ്ങള്‍, സ്വദേശി പൗര പ്രമുഖര്‍, നഗരസഭ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ മരത്തൈകള്‍ നടലിൽ പങ്കാളികളായി.

