ഇന്ധന സ്റ്റേഷനുകളിൽ പരിശോധനയുമായി അധികൃതർ
text_fieldsതെക്കൻ ബാത്തിനയിലെ ഇന്ധന സ്റ്റേഷനുകളിൽ വാണിജ്യ,
വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അധികൃതർ
പരിശോധന നടത്തുന്നു
മസ്കത്ത്: തെക്കൻ ബാത്തിനയിലെ ഇന്ധന സ്റ്റേഷനുകളിൽ പരിശോധനയുമായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അധികൃതർ. സ്റ്റേഷനുകൾ മതിയായ സേവനങ്ങൾ നൽകുന്നുണ്ടെന്നും എല്ലാ ചട്ടങ്ങളും ആവശ്യകതകളും പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കുകയായിരുന്നു ഗവർണറേറ്റിലുടനീളം നടത്തിയ പരിശോധനയിലൂടെ ലക്ഷ്യമിട്ടിരുന്നത്.
ഇന്ധന ചില്ലറ വിൽപന മേഖലയിലെ സേവന വ്യവസ്ഥകളിലും പ്രവർത്തന രീതികളിലും ഉയർന്ന നിലവാരം പുലർത്തുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധന.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

