മസ്കത്ത്: ഒ.ഇ.ആർ എക്സലൻസ് പുരസ്കാരം ബദർ അൽസമ ഗ്രൂപ്പിന്. ഹെൽത്ത് കെയർ മേഖലയിൽ സ്വദേശികളുടെ തൊഴിൽ മികവ് വളർത്തിയെടുത്തതിനാണ് പുരസ്കാരം. ഷെറാട്ടൺ ഒമാൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ സിവിൽ മന്ത്രാലയത്തിലെ സിവിൽ സർവിസ് അഫയേഴ്സ് അണ്ടർ സെക്രട്ടറി ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് അൽ നദാബിയിൽനിന്ന് ബദർ അൽസമ ഗ്രൂപ് മാനേജിങ് ഡയറക്ടർ ഡോ. വി.ടി. വിനോദ് അവാർഡ് ഏറ്റുവാങ്ങി.
ഒ.ഇ.ആർ ഫൈനാൻസ് ആൻഡ് എച്ച്.ആർ സമ്മിറ്റിെൻറ ഭാഗമായാണ് അവാർഡ് ദാന ചടങ്ങ് നടന്നത്. മാനവ വിഭവ ശേഷി മന്ത്രാലയത്തിലെ ടെക്നിക്കൽ എജുക്കേഷൻ ആൻഡ് വൊക്കേഷനൽ ട്രെയ്നിങ് വിഭാഗം അണ്ടർ സെക്രട്ടറി ഡോ. മുന ബിൻത് സാലിം അൽ ജർദാനിയയും പരിപാടിയിൽ വിശിഷ്ടാതിഥിയായിരുന്നു. സ്വദേശികളുടെ തൊഴിൽ മികവ് വളർത്തിയെടുക്കുക എന്ന സർക്കാർ ലക്ഷ്യത്തോട് ചേർന്ന് പ്രവർത്തിക്കാൻ ബദർ അൽ സമ ഗ്രൂപ് എന്നും ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് ഗ്രൂപ് ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ. പി.എ. മുഹമ്മദും ഡോ. വി.ടി. വിനോദും അബ്ദുൽ ലത്തീഫും പറഞ്ഞു.