മസ്കത്ത്: ഒക്ടോബർ രണ്ട് ഒമാൻ വ്യായാമ ദിനമായി (ഒമാൻ ഫിസിക്കൽ ആക്ടിവിറ്റി ഡേ) ആചരിക്കുന്നു. ആദ്യമായാണ് ഒമാൻ വ്യായാമദിനം ആചരിക്കുന്നത്. ദിനാചരണത്തിെൻറ ഭാഗമായി അസ്സഹ്വ ഗാർഡനിൽ പ്രത്യേക പരിപാടി നടക്കും. ഒമാൻ കായികമന്ത്രി ശൈഖ് സഅദ് മുഹമ്മദ് അൽ മർദൂഫ് അൽ സാദിയുടെ രക്ഷാകർതൃത്വത്തിലായിരിക്കും പരിപാടികൾ നടക്കുക. പ്രതിദിന വ്യായാമത്തിെൻറ പ്രാധാന്യം മനസ്സിലാക്കി നൽകുന്നതിനുള്ള വിവിധ പരിപാടികൾ ദിനാചരണ ഭാഗമായി നടക്കും. ഇതോടൊപ്പം പരമ്പരാഗത കായിക വിനോദങ്ങൾ വഴി ശാരീരികക്ഷമത വളർത്തിയെടുക്കുന്ന രീതികളും അവതരിപ്പിക്കും.
രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം നിലനിർത്തുന്നതിൽ വ്യായാമത്തിനുള്ള പ്രാധാന്യം സംബന്ധിച്ച ദേശീയതല കാഴ്ചപ്പാടിെൻറ ഭാഗമായാണ് എല്ലാവർഷവും ഒക്ടോബർ രണ്ട് ഒമാൻ ഫിസിക്കൽ ആക്ടിവിറ്റി ദിനമായി ആചരിക്കുന്നതിനുള്ള തീരുമാനം. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ സ്വദേശികളെയും വിദേശികളെയും ലക്ഷ്യമിട്ടാണ് ദിനാചരണം സംഘടിപ്പിക്കുക. ഒാരോരുത്തരുടെയും പ്രതിദിന ജീവിതത്തിൽ വ്യായാമം ഉൾപ്പെടുത്തുക വഴി പോസിറ്റിവ് ജീവിത ശൈലി വളർത്തിയെടുക്കാൻ പ്രേരണ നൽകുകയാണ് ദിനാചരണത്തിെൻറ പ്രധാന ലക്ഷ്യം. മസ്കത്തിന് പുറമെ ഒമാെൻറ മറ്റു ഗവർണറേറ്റുകളിലും അന്നേ ദിവസം വിവിധ പരിപാടികൾ നടക്കും.