തൊഴിൽ നിയമലംഘനം: 14 വിദേശികൾ പിടിയിൽ
text_fieldsമസ്കത്ത്: തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ച 14 വിദേശികളെ അൽ ബുറൈമി ഗവർണറേറ്റിൽനിന്ന് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. അൽ ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡ്, സ്പെഷൽ ടാസ്ക് പൊലീസുമായി സഹകരിച്ചാണ് ഏഷ്യക്കാരായ ആളുകളെ അറസ്റ്റ് ചെയ്യുന്നത്. ഇവർക്കെതിരെ നിയമ നടപടികൾ പൂർത്തിയായാതായി അധികൃതർ അറിയിച്ചു.
ഭിക്ഷാടനം: പത്തു വിദേശികൾ അറ്സ്റ്റിൽ
മസ്കത്ത്: ഭിക്ഷാടനം നടത്തിയതിനും തൊഴിൽ, താമസനിയമങ്ങൾ ലംഘിച്ചതിനും പത്തു വിദേശികളെ റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറസ്റ്റ് ചെയ്തു. ദോഫാർ ഗവർണറേറ്റിൽനിന്നാണ് പൊലീസ് വിവിധ രാജ്യക്കാരായ ആളുകളെ പിടികൂടിയത്. ഇവർക്കെതിരെ നിയമനടപടികൾ പൂർത്തിയായിവരുകയാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

