Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ.​സി.​സി.​ഐ...

ഒ.​സി.​സി.​ഐ തെ​ര​ഞ്ഞെ​ടു​പ്പ്​ : വി​ദേ​ശ നി​ക്ഷേ​പ​ക​ർ​ക്ക്​ കൂ​ടു​ത​ൽ അ​വ​സ​ര​മൊ​രു​ക്കും- അ​ബ്ര​ഹാം രാ​ജു

text_fields
bookmark_border
ഒ.​സി.​സി.​ഐ തെ​ര​ഞ്ഞെ​ടു​പ്പ്​ : വി​ദേ​ശ നി​ക്ഷേ​പ​ക​ർ​ക്ക്​ കൂ​ടു​ത​ൽ അ​വ​സ​ര​മൊ​രു​ക്കും- അ​ബ്ര​ഹാം രാ​ജു
cancel
camera_alt

അ​ബ്ര​ഹാം രാ​ജു

മ​സ്ക​ത്ത്​: ഒ​മാ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി (ഒ.​സി.​സി.​ഐ) ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്‌​ട​റി​ലേ​ക്കു​ള​ള തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ദേ​ശ നി​ക്ഷേ​പ​ക​ർ​ക്ക്​ കൂ​ടു​ത​ൽ അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ സു​ഹാ​ർ ഷി​പ്പി​ങ് ക​മ്പ​നി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ബ്ര​ഹാം രാ​ജു ത​ന​ങ്ങാ​ട​ൻ പ​റ​ഞ്ഞു. ബോ​ർ​ഡ്​ ഓ​ഫ്​ ഡ​യ​റ​േ​ക്ട​ഴ്​​സി​ലേ​ക്ക്​ മ​ത്സ​രി​ക്കാ​ൻ വി​ദേ​ശി​ക​ൾ​ക്ക്​ അ​വ​സ​രം ല​ഭി​ക്കു​ക എ​ന്ന​തു​ത​ന്നെ വ​ലി​യ കാ​ര്യ​മാ​ണ്.

ഭ​ര​ണ​ക​ർ​ത്താ​ക്ക​ളു​ടെ വി​വേ​ക​പൂ​ർ​ണ​വും ദീ​ർ​ഘ വീ​ക്ഷ​ണ​ത്തോ​ടെ​യു​മു​ള്ള ഇ​ത്ത​രം കാ​ഴ്ച​പ്പാ​ടു​ക​ൾ​ക്ക്​ ന​ന്ദി​പ​റ​യു​ക​യാ​ണ്. താ​ൻ വി​ജ​യി​ക്കു​ക​യാ​ണെ​ങ്കി​ൽ രാ​ജ്യ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ മാ​നു​ഷി​ക വി​ഭ​വ​മാ​യ യു​വ​ജ​ന​ങ്ങ​ളെ പ​രി​ഗ​ണി​ച്ചു​കൊ​ണ്ടു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​സി​ന​സ്​ രം​ഗ​ത്തേ​ക്ക്​ നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കാ​നും പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കും. മ​റ്റു ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ ഏ​റ്റ​വും കൂ​ടു​ത​ൽ യു​വ​ജ​ന​ങ്ങ​ളു​ള്ള രാ​ജ്യ​മാ​ണ്​ ഒ​മാ​ൻ. ഇ​വ​രെ ക്രി​യാ​ത്​​മ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ങ്കി​ൽ രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ത്ത്​ വ്യ​വ​സ​സ്ഥ​ക്ക്​ കൂ​ടു​ത​ൽ സം​ഭാ​വ​ന ചെ​യ്യാ​ൻ സാ​ധി​ക്കും. ഇ​തി​നാ​യി ബ​ന്ധ​പ്പെ​ട്ട​ അ​ധി​കൃ​ത​രു​മാ​യി സ​ഹ​ക​രി​ച്ച്​ നൂ​ത​ന ആ​ശ​യ​ങ്ങ​ൾ രൂ​പ​വ​ത്​​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​തി​റ്റാ​ണ്ടു​ക​ളാ​യി ഷി​പ്പി​ങ് മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ, ഈ ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ സാ​ധി​ക്കും. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യു​ള്ള വി​ശാ​ല​മാ​യ ബ​ന്ധ​മാ​ണു​ള്ള​ത്. ഇ​വ​രു​ടെ കാ​ഴ്ച​പ്പാ​ടു​ക​ൾ​കൂ​ടി പ​രി​ഗ​ണി​ച്ച്​ രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ത്​​ക​ര​ണ​ത്തി​ന്​ വി​വി​ധ​ങ്ങ​ളാ​യ ആ​ശ​യ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്താ​ൻ ക​ഴി​യും. രാ​ജ്യ​ത്തേ​ക്ക്​ കൂ​ടു​ത​ൽ വി​ദേ​ശ നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ്​ ഷി​പ്പി​ങ്​ രം​ഗ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​മാ​ൻ വി​ഷ​ൻ 2040 ല​ക്ഷ്യ​മാ​ക്കി​യാ​ണ്​ രാ​ജ്യം മു​ന്നോ​ട്ടു​പോ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ത്​ യ​ഥാ​സ​മ​യം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ങ്കി​ൽ ഇ​പ്പോ​ൾ​ത​ന്നെ മി​ക​ച്ച മു​​ന്നൊ​രു​ക്ക​ങ്ങ​ൾ ന​​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 1983 മു​ത​ൽ ഒ​മാ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സു​ഹാ​ർ ഷി​പ്പി​ങ് ട്രാ​ൻ​സ്പോ​ർ​ട്ട് ആ​ൻ​ഡ്​ ട്രേ​ഡി​ങ് ഏ​ജ​ൻ​സീ​സി​ന്റെ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റാ​ണ് അ​ബ്ര​ഹാം രാ​ജു. 195 രാ​ജ്യ​ങ്ങ​ളി​ലെ 700 ക​ര, ക​ട​ൽ തു​റ​മു​ഖ​ങ്ങ​ളു​മാ​യി ക​യ​റ്റു​മ​തി ഇ​റ​ക്കു​മ​തി അ​നു​വാ​ദ​മു​ള്ള ക​മ്പ​നി​യു​ടെ മേ​ധാ​വി​യാ​ണ്. ഒ​മാ​നി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OCCI Election
News Summary - OCCI Election: Will provide more opportunities for foreign investors - Abraham Raju
Next Story