വിദ്യാർഥിനികൾക്ക് അശ്ലീല വിഡിയോ; ബാങ്ക് ജീവനക്കാരനെ അറസ്റ്റ് ചെയ്യണം -കെ.എം.സി.സി
text_fieldsമസ്കത്ത്: പ്ലസ് വൺ വിദ്യാർഥിനികൾക്ക് അശ്ലീല വിഡിയോ കാണിച്ച കേരള ബാങ്ക് ജീവനക്കാരനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മസ്കത്ത് നാദാപുരം മണ്ഡലം കെ.എം.സി.സി ആവശ്യപ്പെട്ടു.
പത്ത് ദിവസം മുമ്പാണ് കേരള ബാങ്കിന്റെ പാറക്കടവ് ബ്രാഞ്ചിൽ സ്കൂൾ സ്കോളർഷിപ് ആവശ്യത്തിന് രണ്ട് പ്ലസ് വൺ വിദ്യാർഥിനികൾ എത്തിയത്. ഇവരോട് മോശമായ രീതിയിൽ സംസാരിക്കുകയും അശ്ലീല വിഡിയോ കാണിക്കുകയും ചെയ്തെന്നാണ് വിദ്യാർഥിനികൾ നൽകിയ പരാതിയിലുള്ളത്.
ഇത്രയും ഗുരുതരമായ പരാതിയുണ്ടായിട്ടുപോലും ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ പൊലീസ് ഇതുവരെയും തയാറായിട്ടില്ല.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ള നിരുത്തരവാദപരമായ സമീപനത്തിലും യോഗം പ്രതിഷേധിച്ചു. പ്രസിഡന്റ് അഷ്റഫ് പൊയ്ക്കര, ജനറൽ സെക്രട്ടറി ടി.പി. മജീദ്, അസ് ചീക്കോന്ന് എന്നിവർ സംസാരിച്ചു.

