കടമ്മനിട്ട അനുസ്മരണം: സുഹാറിൽ ‘പടയണിരാവ്’ അരങ്ങേറി
text_fieldsസുഹാർ: കടമ്മനിട്ട കവിതകളുടെ വീര്യവും നാടൻ കലകളുടെ തനിമയും കോർത്തിണക്കി ഹംബാറിൽ സംഘടിപ്പിച്ച ‘പടയണി രാവ്’ സുഹാറിലെ മലയാളി സമൂഹത്തിന് മറക്കാനാവാത്ത ഒരു സാംസ്കാരിക അനുഭവമായി മാറി. നാടിന്റെ സാംസ്കാരിക വേരുകളെ പ്രവാസ മണ്ണിൽ പുനർനിർമ്മിച്ച ഈ സായാഹ്നം ജനപങ്കാളിത്തം കൊണ്ടും കലാപരമായ മികവു കൊണ്ടും ശ്രദ്ധേയമായി. സോഹാർ ലിറ്റററി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് കെ.ആർ.പി. വള്ളികുന്നം അധ്യക്ഷത വഹിച്ചു. സോഹാർ മലയാളി സംഘം പ്രസിഡന്റ് മനോജ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ഫോറം സെക്രട്ടറി സി.കെ. സുനിൽകുമാർ സ്വാഗതവും ട്രഷറർ ജിമ്മി സാമുവൽ നന്ദിയും പറഞ്ഞു.
സാമൂഹിക പ്രവർത്തകൻ കെ.വി. രാജേഷ്, മലയാളം മിഷൻ സുഹാർ കോഓഡിനേറ്റർ മുരളികൃഷ്ണൻ, മലയാളം മിഷൻ ഒമാൻ പ്രവർത്തക സമിതി അംഗം സജീഷ് ജി. ശങ്കർ, ബാത്തിന സൗഹൃദവേദി വാസുദേവൻ നായർ, മലയാളി സംഘം സെക്രട്ടറി വാസുദേവൻ പിട്ടൻ, (നവചേതന പ്രതിനിധി നിത്യ, (വേൾഡ് മലയാളി ഫെഡറേഷൻ സുഹാർ സെക്രട്ടറി സജീഷ് എന്നിവർ സംസാരിച്ചു.'കുറത്തി', 'കാട്ടാളൻ' എന്നിവയെ ആസ്പദമാക്കി ദൃശ്യാവിഷ്കാരങ്ങൾ ഒരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

