ചികിത്സക്കായി നാട്ടിൽപോയ മലയാളി നിര്യാതനായി
text_fieldsസലാല: ചികിത്സക്കായി നാട്ടിൽ പോയ പാലക്കാട് സ്വദേശി നിര്യാതനായി. പട്ടാമ്പി കൊണ്ടൂർ ക്കര സ്വദേശി പന്തപ്പുലാക്കൽ വീട്ടിൽ അബൂബക്കർ സിദ്ദീഖ് (47) ആണ് മരണപ്പെട്ടത്. 25 വർഷമാ യി സനായിയ്യ ഖാദിരി റെസ്റ്റാറൻറിലെ ജോലിക്കാരനായിരുന്നു.
ചികിത്സക്കായി ഒരാഴ്ച മുമ്പാണ് സിദ്ദീഖ് നാട്ടിൽ പോയത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ ഉറങ്ങിയ സിദ്ദീഖിനെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രമേഹരോഗ ബാധിതനായിരുന്നു.
നാട്ടിൽ നടത്തിയ പരിശോധനയിൽ വലിയ അസുഖങ്ങളൊന്നും ഉള്ളതായി കണ്ടെത്തിയിരുന്നില്ലെന്ന് സുഹൃത്തുകൾ പറഞ്ഞു. ഭാര്യ: റംസിയ. മക്കൾ: റാഹില, സിനാൻ, റാനിയ. അമ്മാവൻ മമ്മൂട്ടി പട്ടാമ്പി, ബന്ധുക്കളായ അബ്ദുറസാഖ്, ഷമീർ, റഫീഖ് എന്നിവർ സലാലയിലുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
