സലാലയിൽ കുട്ടി മുങ്ങിമരിച്ചു
text_fieldsമസ്കത്ത്: സലാലയിലെ പ്രമുഖ വിനോദസഞ്ചാര മേഖലയായ വാദി ദർബാത്തിൽ കുട്ടി മുങ്ങിമ രിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. അപകട വിവരമറിഞ്ഞ് വൈകാതെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗമെത്തി തിരച്ചിൽ ആരംഭിച്ചു. കുട്ടിയെ മരിച്ചനിലയിലാണ് വെള്ളത്തിൽ നിന്ന് പുറത്തെടുത്തതെന്ന് അധികൃതർ ട്വിറ്ററിൽ അറിയിച്ചു.
അപകടം എങ്ങനെയാണ് ഉണ്ടായതെന്നോ എവിടെ നിന്നുള്ള കുട്ടിയാണ് അപകടത്തിൽ പെട്ടതെന്നോ ഉള്ള വിവരങ്ങൾ ലഭ്യമല്ല. കടൽത്തീരങ്ങളും തടാകങ്ങളും വാദികളും സന്ദർശിക്കുന്നവർ സുരക്ഷ നിർദേശങ്ങൾ പാലിക്കണമെന്നും കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു. നവോത്ഥാന ദിനത്തിെൻറ ഭാഗമായ പൊതു അവധി ദിനം ആയതിനാൽ ചൊവ്വാഴ്ച സ്വദേശികളും വിദേശികളുമായി നിരവധിപേർ വാദി ദർബാത്തിൽ എത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
