Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightക​ളി​ക്കു​ന്ന​തി​നി​ടെ...

ക​ളി​ക്കു​ന്ന​തി​നി​ടെ കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ കു​ട്ടി​ക​ൾ ശ്വാ​സം മു​ട്ടി മ​രി​ച്ചു

text_fields
bookmark_border
ക​ളി​ക്കു​ന്ന​തി​നി​ടെ കാ​റി​നു​ള്ളി​ൽ  കു​ടു​ങ്ങി​യ കു​ട്ടി​ക​ൾ ശ്വാ​സം മു​ട്ടി മ​രി​ച്ചു
cancel

മ​സ്​​ക​ത്ത്​: ക​ളി​ക്കു​ന്ന​തി​നി​ടെ കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ സ​ഹോ​ദ​ര​ങ്ങ​ൾ ശ്വാ​സം മു​ട്ടി മ​രി​ ച്ചു. അഞ്ചും മൂന്നും വയസായ സ്വദേശി കുട്ടികളാണ്​ മരിച്ചത്​. ജ​അ​ലാ​ൻ ബ​നീ ബൂ​അ​ലി​യി​ൽ ഞാ​യ​റാ​ഴ്​​ച ഉ​ച്ച​ക് കു​​ശേ​ഷ​മാ​ണ്​ ദാ​രു​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സൈ​ഹ്​ അ​ൽ ഉ​ല മേ​ഖ​ല​യി​ലെ കു​ടും​ബ​വീ​ടി​ന്​ സ​മീ​പം പാ​ർ​ക്ക്​ ചെ​യ്​​തി​രു​ന്ന വാ​ഹ​ന​ത്തി​ലാ​ണ്​ കു​ട്ടി​ക​ൾ കു​ടു​ങ്ങി​യ​തെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. വാ​ഹ​ന​ത്തി​നു​ പു​റ​ത്ത്​ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​ക​ൾ പി​ന്നീ​ട്​ കാ​റി​നു​ള്ളി​ൽ ക​യ​റു​ക​യാ​യി​രു​ന്നു. ശേ​ഷം മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. കാ​റി​നു​ള്ളി​ൽ കു​ട്ടി​ക​ൾ ക​യ​റി​യ​ശേ​ഷം അ​ബ​ദ്ധ​ത്തി​ൽ ഡോ​റി​ന്​ ലോ​ക്ക്​ വീ​ണ​താ​കാം അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ്​ ക​രു​തു​ന്നു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല.

കു​ട്ടി​ക​ൾ കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി അ​പ​ക​ട​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ നി​ർ​ദേ​ശി​ച്ചു. ഷോ​പ്പി​ങ്ങി​നും മ​റ്റും പോ​കു​േ​മ്പാ​ൾ കു​ട്ടി​ക​ളെ വാ​ഹ​ന​ത്തി​ൽ ഇ​രു​ത്തി പോ​ക​രു​ത്. വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ ഇ​റ​ങ്ങു​േ​മ്പാ​ൾ കു​ട്ടി​ക​ളും ഇ​റ​ങ്ങി​യെ​ന്ന്​ ഉ​റ​പ്പാ​ക്കി​യ​ശേ​ഷം ഡോ​ർ ലോ​ക്ക്​ ചെ​യ്യ​ണം. അ​ല്ലാ​ത്ത പ​ക്ഷം കു​ട്ടി​ക​ൾ ക​ളി​ക്കാ​നാ​യി വാ​ഹ​ന​ത്തി​നു​ള്ളി​ൽ ക​യ​റാ​നും അ​പ​ക​ട​മു​ണ്ടാ​കാ​നും സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ചൂ​ണ്ടി​ക്കാ​ട്ടി. ഒ​മാ​നി​ൽ ഇൗ ​വ​ർ​ഷം റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ അ​പ​ക​ട​മ​ര​ണ​മാ​ണ്​ ജ​അ​ലാ​നി​ലേ​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം ആ​ഗ​സ്​​റ്റി​ൽ അ​ട​ച്ചി​ട്ട കാ​റി​നു​ള്ളി​ൽ മ​ണി​ക്കൂ​റു​ക​ൾ ഇ​രു​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ അ​ഞ്ചു​ വ​യ​സ്സു​കാ​ര​ൻ ശ്വാ​സം​മു​ട്ടി മ​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം സെ​പ്​​റ്റം​ബ​റി​ൽ റൂ​വി​യി​ൽ സ്​​കൂ​ൾ ബ​സി​നു​ള്ളി​ൽ കു​ടു​ങ്ങി​യ സു​ഡാ​നീ​സ്​ ബാ​ല​ൻ ശ്വാ​സം​മു​ട്ടി മ​രി​ച്ച സം​ഭ​വ​വും റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. 2017ൽ ​ആ​റോ​ളം കു​ട്ടി​ക​ളാ​ണ്​ കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി ശ്വാ​സം​മു​ട്ടി മ​രി​ച്ച​ത്. പ​ല കേ​സു​ക​ളി​ലും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും മ​റ്റും കു​ട്ടി​ക​ളെ ബോ​ധ​പൂ​ർ​വം വാ​ഹ​ന​ത്തി​നു​ള്ളി​ൽ ഇ​രു​ത്തി പോ​കു​ന്ന​താ​ണ്​ അ​പ​ക​ട കാ​ര​ണ​മാ​കു​ന്ന​ത്​. വേ​ന​ലി​ൽ അ​ട​ച്ചി​ട്ട കാ​റി​നു​ള്ളി​ൽ താ​പ​നി​ല 80 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ വ​രെ ഉ​യ​രാ​മെ​ന്ന്​ ഒ​മാ​ൻ റോ​ഡ്​ സേ​ഫ്​​റ്റി അ​സോ​സി​യേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു. വെ​ള്ളം തി​ള​ക്കു​ന്ന​തി​ന്​ അ​ടു​ത്തു​വ​രെ എ​ത്തു​ന്ന ഇൗ ​താ​പ​നി​ല​യി​ൽ കു​ട്ടി​ക​ൾ എ​ളു​പ്പ​ത്തി​ൽ മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങാം. മു​ന്ന​റി​യി​പ്പു​ക​ൾ ഏ​റെ ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ വീ​ണ്ടും ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitomangulf newsmalayalam news
News Summary - obit-oman-gulf news
Next Story