Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​വ​ധി​ക്ക്​...

അ​വ​ധി​ക്ക്​ നാ​ട്ടി​ൽ​പോ​യ​യാ​ളു​ടെ മ​ര​ണ​വാ​ർ​ത്ത പ്ര​വാ​സി​ക​ളെ ദുഃ​ഖ​ത്തി​ലാ​ഴ്​​ത്തി

text_fields
bookmark_border
അ​വ​ധി​ക്ക്​ നാ​ട്ടി​ൽ​പോ​യ​യാ​ളു​ടെ മ​ര​ണ​വാ​ർ​ത്ത പ്ര​വാ​സി​ക​ളെ ദുഃ​ഖ​ത്തി​ലാ​ഴ്​​ത്തി
cancel

മ​സ്​​ക​ത്ത്​: അ​വ​ധി​ക്കാ​ലം ചെ​ല​വ​ഴി​ക്കാ​ൻ നാ​ട്ടി​ൽ പോ​യ പാ​ല​ക്കാ​ട്​ സ്വ​ദേ​ശി​യു​ടെ ആ​ക​സ്​​മി​ക മ​ര​ണ​വാ​ർ​ത്ത ബു​റൈ​മി​യി​ലെ പ്ര​വാ​സി​ക​ളെ ക​ണ്ണീ​രി​ലാ​ഴ്​​ത്തി. വ​ല്ല​പ്പു​ഴ ചെ​മ്മ​ൻ​കു​ഴി സ്വ​ദേ​ശി ക​ള​ത്തി​ൽ മൊ​യ്തീ​നാ​ണ്​ (47) നാ​ട്ടി​ലെ​ത്തി ഒ​രു ദി​വ​സം ക​ഴി​ഞ്ഞ്​ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ്​ മൊ​യ്​​തീ​ൻ നാ​ട്ടി​ലെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി വീ​ടി​ന​ടു​ത്ത്​ ന​ട​ന്ന പ്രാ​ർ​ഥ​നാ സ​ദ​സ്സി​ൽ പ​ങ്കെ​ടു​ത്ത് വീ​ട്ടി​ലെ​ത്തി​യ ഉ​ട​ൻ ദേ​ഹാ​സ്വാ​സ്​​ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യും വീ​ട്ടു​മു​റ്റ​ത്ത് കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​രു​പ​തു​ വ​ർ​ഷ​മാ​യി ബു​റൈ​മി​യി​ലു​ള്ള മൊ​യ്​​തീ​ൻ മാ​ർ​ക്ക​റ്റി​ലെ പ്ര​മു​ഖ പ​ഴം-​പ​ച്ച​ക്ക​റി ക​ട​യി​ൽ​നി​ന്ന്​ സാ​ധ​ന​ങ്ങ​ൾ എ​ടു​ത്ത്​ പി​ക്ക​പ്പി​ൽ ഗ്രോ​സ​റി​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും എ​ത്തി​ക്കു​ന്ന ജോ​ലി​യാ​ണ്​ ചെ​യ്​​തി​രു​ന്ന​ത്. അ​ടു​ത്തി​ടെ പു​തു​താ​യി പ​ച്ച​ക്ക​റി ക​ട​യും ആ​രം​ഭി​ച്ചി​രു​ന്നു. ഇ​വി​ടെ ജോ​ലി ചെ​യ്​​തി​രു​ന്ന മ​ക​ൻ മു​ഹ​മ്മ​ദ്​ അ​ഷ്​​റ​ഫ്​ പി​താ​വി​​െൻറ മ​ര​ണ​വാ​ർ​ത്ത​യ​റി​ഞ്ഞ്​ നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ചി​ട്ടു​ണ്ട്. സു​ഹ്​​റ ഭാ​ര്യ​യും മ​ൻ​സൂ​ർ മ​റ്റൊ​രു മ​ക​നു​മാ​ണ്.

വ​ല്ല​പ്പു​ഴ ദാ​റു​ന​ജാ​ത്തി​​െൻറ അ​ടു​ത്താ​ണ് മൊ​യ്​​തീ​​െൻറ താ​മ​സം. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന്​ ചെ​മ്മ​ൻ​കു​ഴി ജു​മാ​മ​സ്ജി​ദി​ൽ ഖ​ബ​റ​ട​ക്കം ന​ട​ന്നു. സൗ​മ്യ​ശീ​ല​നും ശാ​ന്ത​പ്ര​കൃ​ത​ക്കാ​ര​നു​മാ​യി​രു​ന്നു മൊ​യ്​​തീ​നെ​ന്ന്​ സു​ഹൃ​ത്തു​ക്ക​ൾ ഒാ​ർ​ക്കു​ന്നു. മ​യ്യി​ത്ത് ന​മ​സ്കാ​രം ഇ​ന്ന് രാ​ത്രി 11.30 ന് ​പ​ഴ​യ​ഖ​ള​റ​യി​ലെ പ​ള്ളി​യി​ൽ ന​ട​ക്കു​മെ​ന്ന് സ​ഹോ​ദ​ര പു​ത്ര​ൻ സ​മീ​ർ അ​റി​യി​ച്ചു.

Show Full Article
TAGS:obit oman gulf news 
News Summary - obit-oman-gulf news
Next Story