ഗ്യാസ് ചോർന്ന് തീപിടിത്തം: ചികിത്സയിലിരുന്ന മലയാളി മരിച്ചു
text_fieldsമസ്കത്ത്: പൊള്ളലേറ്റ് ചികിത്സയിലിരുന്ന മലയാളി മരിച്ചു. പാചകവാതകം ചോർന്നതിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്. പത്തനംതിട്ട മല്ലശ്ശേരി വലഞ്ചുഴി കുതിരേത്ത് അജയകുമാർ (44) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ അഞ്ചിന് ബർക്കയിലെ താമസസ്ഥലത്ത് വെച്ചായിരുന്നു അപകടമുണ്ടായത്. ഭക്ഷണം പാകം ചെയ്യാൻ എഴുന്നേറ്റതാണ്.
വിവിധ ആശുപത്രികളിലെ ചികിത്സക്ക് ശേഷം ഖൗല ആശുപത്രിയിൽ പ്രവേശിപ്പിച്ച അജയകുമാർ തിങ്കളാഴ്ചയാണ് മരിച്ചത്. പരമേശ്വരെൻറയും പരേതയായ ഒാമനയുടെയും മകനാണ്. അലീഷയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. നേരത്തേ ഒമാനിലുണ്ടായിരുന്ന അജയകുമാർ 11 മാസം മുമ്പാണ് പുതിയ വിസയിൽ ഒമാനിൽ എത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
