മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശിനി മരിച്ചു. കണിയാപുരം പള്ളിപ്പുറം മുരുകഭവനിൽ ജയരാജിെൻറ ഭാര്യ വിജയകുമാരിയമ്മ (58) ആണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ്.
വാദി കബീറിൽ ബ്യൂട്ടിപാർലർ നടത്തിവരുകയായിരുന്ന വിജയകുമാരിയമ്മ കഴിഞ്ഞ 25 വർഷത്തോളമായി മസ്കത്തിലുണ്ട്. ദാർസൈത്തിലായിരുന്നു താമസം. മസ്കത്തിൽ ബിസിനസുകാരനായിരുന്ന ഭർത്താവ് ജയരാജ് ഇപ്പോൾ നാട്ടിലാണ്. മക്കൾ: മിനി, മീന, മിനു. മരുമക്കൾ: സുനിൽ, സജു, സാജൻ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുകയാണെന്ന് ബന്ധുക്കൾ പറഞ്ഞു.