മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു. തിരൂർ കൂട്ടായി പടിഞ്ഞാറെകര മായിൻവീട്ടിൽ അബ്ദുൽ ഖാദർ (കുഞ്ഞുമോൻ-58) ആണ് മരിച്ചത്. ഖദറക്കടുത്ത് ദിയാനിൽ പഴ ങ്ങളുടെ മൊത്തക്കച്ചവട സ്ഥാപനം നടത്തിവരുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ആറരയോടെ താമസ സ്ഥലത്തുവെച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് ബർക്ക ബദർ അൽ സമ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെട്ടു.
25 വർഷമായി ഒമാനിലായിരുന്ന അബ്ദുൽഖാദർ നേരത്തേ ബർക്ക നഅ്മാനിൽ സൂപ്പർമാർക്കറ്റ് നടത്തിയിരുന്നു. സക്കീനയാണ് ഭാര്യ. മക്കൾ: റാഷിദ്, തുഫൈൽ, ത്വൽഹത്ത്, റബീഹ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.