കണ്ണൂർ സ്വദേശി മസ്കത്തിൽ കുഴഞ്ഞുവീണ് മരിച്ചു
text_fieldsമസ്കത്ത്: കണ്ണൂർ സ്വദേശി മസ്കത്തിൽ കുഴഞ്ഞുവീണു മരിച്ചു. തലശ്ശേരി എ.സി. ചന്ദ്രോത്ത് വീട്ടില്‍ പേരതനായ മുഹമ്മദ് കുട്ടിയുടെ മകൻ മുഹമ്മദ് ഹഷീൽ (44) ആണ് ശനിയാഴ്ച രാത്രി മരിച്ചത്.തറാവീഹ് നമസ്കാരത്തിന് ശേഷം കുടുംബത്തെ റൂവിയിലെ വീട്ടിലാക്കിയശേഷം അസൈബയിലെ ജിംനേഷ്യത്തിൽ പോയതാണ്.
അൽപസമയം വർക്ക്ഒൗട്ട് ചെയ്തശേഷം കുഴഞ്ഞുവീണ ഹഷീലിനെ ആസ്റ്റർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. സൈല്‍ ഇൻറർനാഷനല്‍ എൽ.എൽ.സി എന്ന സ്ഥാപനത്തിലാണ് ജോലിചെയ്തിരുന്നത്. 20 വർഷത്തോളമായി മസ്കത്തിലുണ്ട്. ഫീസ മാതാവും അഫ്നിദ ഭാര്യയുമാണ്. മക്കൾ: റിഹാൻ, നദ, അമൽ. വാദി അദൈയിൽ താമസിക്കുന്ന ഹഫീൽ സഹോദരനാണ്. മൃതദേഹം ഞായറാഴ്ച ഉച്ചയോടെ അമിറാത്തിൽ ഖബറടക്കി. വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ഖബറടക്കം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
