അപകടത്തിൽ മരിച്ച മലയാളി വിദ്യാർഥിനിയുടെ മൃതദേഹം സലാലയിൽ ഖബറടക്കി
text_fieldsമസ്കത്ത്/സലാല: ജഅലാൻ ബനീ ബൂ അലിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി പെൺകുട്ടിയുടെ മൃതദേഹം ചൊവ്വാഴ്ച വൈകീേട്ടാടെ സലാലയിൽ ഖബറടക്കി. സലാല ചൗക്കിൽ ഡീലക്സ് ടെക്സ്റ്റൈൽസ് സ്ഥാപനം നടത്തുന്ന കണ്ണൂർ കൂത്തുപറമ്പ് കൈതേരി ചാലിക്കണ്ടി താഹിറിെൻറയും സീനത്തിെൻറയും മകൾ ഷഹാരിസ് (15) ആണ് തിങ്കളാഴ്ച രാത്രി ഏഴരയോടെയുണ്ടായ അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ച ലാൻഡ്ക്രൂയിസർ ഒട്ടകത്തെ ഇടിച്ച് മറിയുകയായിരുന്നു. സലാല ഇന്ത്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് ഷഹാരിസ്. ഇടിയുടെ ആഘാതത്തിൽ പുറത്തേക്ക് തെറിച്ചുവീണതാണ് മരണകാരണം.
പിതാവ് ഒാടിച്ച വാഹനത്തിൽ ഷഹാരിസും ഇളയ സഹോദരനും ഒന്നാം ക്ലാസ് വിദ്യാർഥിയുമായ മുഹമ്മദ് ഷയാനും ബന്ധുവായ യുവാവുമാണ് ഉണ്ടായിരുന്നത്. താഹിറിെൻറ കൈക്ക് ചെറിയ പൊട്ടലുള്ളെതാഴിച്ചാൽ അപകടത്തിൽ മറ്റാർക്കും പരിക്കില്ല.
വിവാഹിതയായ മൂത്തമകൾ ശാഫിയ മസ്കത്തിൽ വീടെടുത്ത് താമസം മാറുന്നതിെൻറ ഭാഗമായി കുടുംബം ശനിയാഴ്ചയാണ് മസ്കത്തിലെത്തിയത്. ഇവിടെനിന്ന് തിങ്കളാഴ്ച ബൂ അലിയിലുള്ള താഹിറിെൻറ സഹോദരിയുടെ കുടുംബത്തെ സന്ദർശിക്കാൻ പുറപ്പെട്ടതാണ്. മാതാവും മൂത്ത സഹോദരിയും മസ്കത്തിലെ വീട്ടിലായിരുന്നു. ബൂ അലി ആശുപത്രിക്ക് സമീപം അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ഒട്ടകങ്ങളിൽ ഒന്നിനെ ഇടിച്ച് നിയന്ത്രണം വിട്ട വാഹനം ഡിവൈഡറിൽ ഇടിച്ച് ഒന്നിലധികം തവണ മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ വാഹനം നിശ്ശേഷം തകർന്നു. ഒട്ടകത്തെ കണ്ട വെപ്രാളത്തിൽ ബ്രേക്കിന് പകരം ആക്സിലറേറ്ററിൽ കാലമർന്നതാകാം അപകടകാരണമെന്ന് കരുതുന്നു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെ റോഡുമാർഗം സലാലയിൽ എത്തിച്ച മൃതദേഹം കാണാനും അേന്ത്യാപചാരം അർപ്പിക്കാനും സഹപാഠികൾ അടക്കം വൻ ജനാവലിയാണ് എത്തിയത്.
സലാല ഇന്ത്യൻ സ്കൂൾ പ്രസിഡൻറ് ദെബാഷിഷ്, ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡൻറ് മൻപ്രീത് സിങ്, സ്കൂളിലെ അധ്യാപകർ, ആർ.എം. ഉണ്ണിത്താൻ തുടങ്ങി സലാലയിലെ സാമൂഹിക-സാംസ്കാരിക- മത സംഘടന നേതാക്കളും എത്തി. ബലദിയ ഖബർസ്ഥാനിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് അമ്മാവൻ അഷറഫ് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
