ദുകമിൽ ഒ ടാക്സി സർവിസ്
text_fieldsമസ്കത്ത്: ദുകമിലെ പ്രത്യേക സാമ്പത്തിക മേഖലയിൽ (സെസാദ്) ഒ ടാക്സി സർവിസ് തുടങ്ങി. പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന വാണിജ്യ വികസനത്തോടൊപ്പം മുന്നേറുന്നതിന്റെ ഭാഗമായാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ദുകം സന്ദർശിക്കുന്നവർക്ക് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്ന് ഒ ടാക്സി സി.ഇ.ഒ ഹരിത് ബിൻ ഖമീസ് അൽ മഖ്ബാലി പറഞ്ഞു. ഒ ടാക്സി മൊബൈൽ ആപ് വഴിയും സേവനം തേടാൻ സാധിക്കും. സോണിൽ സേവനങ്ങൾ നൽകുന്നതിനുള്ള ഒ ടാക്സിയുടെ സഹകരണത്തെ ദുകമിലെ പ്രത്യേക സാമ്പത്തിക മേഖലയുടെ ആക്ടിങ് സി.ഇ.ഒ എൻജിനീയർ അഹമ്മദ് ബിൻ അലി അകാക്ക് അഭിനന്ദിച്ചു.
ഇത് ദുകം എയർപോർട്ട് വഴി സോണിലേക്കുള്ള വരവിന് സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ദുകമിലെ ടാക്സി ഉടമകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഈ സേവനം വഴിയൊരുക്കും. ഒ ടാക്സി സർവിസ് അതിന്റെ സേവനങ്ങൾ 2018ലാണ് രാജ്യത്ത് തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
