നൂറുൽ അബ്റാർ ഹിഫ്ളുൽ ഖുർആൻ മദ്രസ; എട്ടാം വാർഷികവും സനദ് ദാന സമ്മേളനവും ഇന്നു മുതൽ
text_fieldsമസ്കത്ത്: നൂറുൽ അബ്റാർ ഹിഫ്ളുൽ ഖുർആൻ മദ്രസയുടെ എട്ടാം വാർഷികവും സനദ് ദാന സംഗമവും വ്യാഴം, വെള്ളി ദിവസങ്ങളിൽ റുസൈലിലെ അൽ മക്കാരിം ഹാളിൽ നടക്കും ഖുർആൻ ഹിഫ്ള് പഠനം പൂർത്തിയാക്കിയ 13 വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സമ്മേളനത്തിൽ നടക്കും.
പ്രമുഖ പണ്ഡിതനും വാഗ്മിയുമായ കുമ്മനം നിസാമുദ്ദീൻ അസ്ഹരി, അൻസാരി സുഹ്‍രി ആലപ്പുഴ എന്നിവർ സംഗമത്തിൽ പങ്കെടുക്കും. കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ 30 വിദ്യാർത്ഥികൾ ആണ് നൂറുൽ അബ്റാർ ഹിഫ്ളുൽ ഖുർആൻ മദ്രസയിൽ നിന്ന് സനദ് വാങ്ങിയത്. വൈകുന്നേരം 6.30 മുതലാണ് രണ്ട് ദിവസങ്ങളിലും പരിപാടി ആരംഭിക്കുക. വ്യാഴാഴ്ച വൈകുന്നേരം 7.30-ന് അൻസാരി സുഹ്‍രിയുടെ പ്രഭാഷണം നടക്കും.
രാത്രി ഒമ്പതു മുതൽ കുമ്മനം നിസാമുദ്ദീൻ അസ്ഹരിയുടെ മതപ്രഭാഷണവും ഉണ്ടായിരിക്കും. വെള്ളിയാഴ്ച അന്‍സിൽ കവലയൂരിൻറെ അധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ കുമ്മനം നിസാമുദ്ദീൻ മുഖ്യപ്രഭാഷണം നടത്തും. 13 കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടക്കും. മദ്രസ വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

