നൂറുൽ അബ്റാർ വാർഷികവും സനദ് ദാന സമ്മേളനവും
text_fieldsറുസൈലിലെ അൽ മക്കാരിം ഹാളിൽ നടന്ന നൂറുൽ അബ്റാർ ഹിഫ്ളുൽ ഖുർആൻ മദ്റസയുടെ എട്ടാം വാർഷിക- സനദ് ദാന ചടങ്ങിൽനിന്ന്
മസ്കത്ത്: നൂറുൽ അബ്റാർ ഹിഫ്ളുൽ ഖുർആൻ മദ്റസയുടെ എട്ടാം വാർഷികവും സനദ് ദാന സംഗമവും റുസൈലിലെ അൽ മക്കാരിം ഹാളിൽ നടന്നു. ഖുർആൻ ഹിഫ്ള് പഠനം പൂർത്തിയാക്കിയ 13 വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ കുമ്മനം നിസാമുദ്ദീൻ അസ്ഹരി, അൻസാരി സുഹ്രി ആലപ്പുഴ എന്നിവർ സംഗമത്തിൽ പങ്കെടുത്തു. കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ 30 വിദ്യാർഥികൾ സനദ് ഏറ്റുവാങ്ങിയതായി ഭാരവാഹികൾ അറിയിച്ചു. സമാപന സമ്മേളനം മുഹമ്മദലി ഫൈസി ഉദ്ഘാടനം ചെയ്തു.
അന്‍സിൽ കവലയൂർ അധ്യക്ഷതവഹിച്ചു. കുമ്മനം നിസാമുദ്ദീൻ അസ്ഹരി സനദ് ദാനം നിർവഹിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. മദ്റസ വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി. വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്തുകൊണ്ട് നേതാക്കൾ ആശംസകൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

